യുവതലമുറയെ വായനയോടടുപ്പിക്കാൻ മാതൃഭൂമി അക്ഷരോത്സവം പ്രചോദനമാകും – മേയർ വി.വി.രാജേഷ്

#ന്യൂസ് ഡെസ്ക്
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ആദ്യ രജിസ്‌ട്രേഷൻ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം മേയർ വി.വി.രാജേഷ്, മാർ ഇവാനിയോസ് കോളേജിലെ അനലിറ്റിക്കൽ ഇക്കണോമിക്സ് വിദ്യാർഥിനി അമൃതലക്ഷ്മിക്കു നൽകി നിർവഹിക്കുന്നു. മാതൃഭൂമി ഡയറക്ടർമാരായ എം.എസ്.മയൂര(ഡിജിറ്റൽ ബിസിനസ്), എം.എസ്.ദേവിക(ഓപ്പറേഷൻസ്) എന്നിവർ സമീപം

തിരുവനന്തപുരം: മാറി ചിന്തിക്കുന്ന യുവതലമുറയെ വായനാലോകത്തേക്കു തിരിച്ചുപിടിക്കാൻ മാതൃഭൂമി അക്ഷരോത്സവം പ്രചോദനമാകുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ആദ്യ രജിസ്‌ട്രേഷൻ കിറ്റ് വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറേ വർഷങ്ങളായി തലസ്ഥാനത്തെ സജീവമാക്കി ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകുന്ന സാഹിത്യോത്സവം മാതൃഭൂമിയെപ്പോലെ ദിശാബോധമുള്ള സ്ഥാപനം സംഘടിപ്പിക്കുന്നത് പ്രശംസനീയമാണ്. കോർപ്പറേഷൻ സംഘടിപ്പിക്കാനൊരുങ്ങുന്ന സാഹിത്യോത്സവത്തിന് ഇതൊരു മാതൃകയാകുമെന്നും മേയർ പറഞ്ഞു. 

കനകക്കുന്നിൽ നടന്ന ചടങ്ങിൽ മാർ ഇവാനിയോസ് കോളേജിലെ രണ്ടാംവർഷ അനലിറ്റിക്കൽ ഇക്കണോമിക്സ് വിദ്യാർഥിനി ആർ.അമൃതലക്ഷ്മി, മേയറിൽനിന്ന്‌ ആദ്യ കിറ്റ് ഏറ്റുവാങ്ങി. മാതൃഭൂമി ഡയറക്ടർമാരായ എം.എസ്.മയൂര (ഡിജിറ്റൽ ബിസിനസ്), എം.എസ്.ദേവിക (ഓപ്പറേഷൻസ്), ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ.പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

29 മുതൽ ഫെബ്രുവരി ഒന്ന്‌ വരെ നടക്കുന്ന എം.ബി.ഐ.എഫ്.എൽന്റെ ഓൺലൈൻ രജിസ്‌ട്രേഷനും പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Mathrubhumi Aksharaotsavam: Inspiring a New Generation of Readers in Thiruvananthapuram