'പ്രേമം പൊട്ടിയാൽ സൗഹൃദം പോകുമോയെന്നായിരുന്നു പേടി;വർക്കായാൽ കല്യാണം അല്ലെങ്കിൽ ബൈ പറയാമെന്നോർത്തു'

പരസ്പര ബഹുമാനവും സത്യസന്ധതയുമാണ് ഒരു പ്രണയബന്ധത്തിൽ ഏറ്റവും പ്രധാനമെന്ന് ഗായിക അഞ്ജു ജോസഫ്. ഡിവോഴ്‌സ് ഒട്ടും എളുപ്പമല്ല. പക്ഷേ ഒത്തുപോവുന്നില്ലെങ്കില്‍ എന്തിനാണ് കഷ്ടപ്പെടുന്നത്. നമുക്കെല്ലാവര്‍ക്കും സന്തോഷവും സമാധാനത്തോടെയും ജീവിക്കാനല്ലേ ഇഷ്ടം. ആദിത്യയുമായുള്ള പ്രണയം വര്‍ക്കൗട്ട് ആകുമോയെന്ന് പേടിയുണ്ടായിരുന്നു. പ്രണയം വിജയിച്ചില്ലെങ്കില്‍ സൗഹൃദം പോകുമോയെന്നായിരുന്നു പേടി. പിന്നെ വര്‍ക്കൗട്ട് ആയാല്‍ വിവാഹത്തിലേക്ക് പോകാം അല്ലെങ്കില്‍ ബെയ് പറയാം എന്ന് കരുതി-അഞ്ജു പറയുന്നു.
 

Content Highlights: anju joseph interview