'നമ്മള്‍ നില്‍ക്കുന്ന ഇടങ്ങള്‍ക്കനുസരിച്ചാണ് ആധുനികതയെ നിര്‍വചിക്കേണ്ടത്'

മനു. എസ്.പിള്ള, മീന ടി. പിള്ള | ഫോട്ടോ: പി.പി. രതീഷ്
മനു. എസ്.പിള്ള, മീന ടി. പിള്ള | ഫോട്ടോ: പി.പി. രതീഷ്

തിരുവനന്തപുരം: നമ്മള്‍ നില്‍ക്കുന്ന ഇടങ്ങള്‍ക്കനുസരിച്ചാണ് ആധുനികതയെ നിര്‍വചിക്കേണ്ടതെന്ന് ജെന്‍ഡര്‍ ആന്‍ഡ് മോഡേണിറ്റി ഇന്‍ കേരള എന്ന പുസ്തകഞ്ഞക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 

പഴയത് ചിലതെല്ലാം നിലനിര്‍ത്തി പുതിയതിന്റെ സൗകര്യങ്ങള്‍കൂടി സ്വീകരിക്കുകയാണ് ആധുനികത ചെയ്തതെന്ന് ചരിത്രകാരന്‍ മനു. എസ്.പിള്ള പറഞ്ഞു. ആധുനികതയ്ക്ക് ഒറ്റ ഉത്തരമില്ല. അതൊരു തുടര്‍പ്രക്രിയയാണ് . ആര്‍ത്തവ അശുദ്ധിയെക്കുറിച്ച് പറയുമ്പോഴും സ്ത്രീയുടെ അധ്വാനം പുറംലോകത്തിന് ആവശ്യമുള്ളതിനാലാണ് അവള്‍ അടച്ചിരിക്കണമെന്ന് സമൂഹം പറയാത്തത്. - മനു പറഞ്ഞു.

കുലസ്ത്രീ എന്ന് പറയുന്ന സ്ത്രീകളില്‍പ്പോലും പാരമ്പര്യവും ആധുനികതയും കലര്‍ന്നിരിക്കുകയാണെന്ന് എഴുത്തുകാരി മീന ടി. പിള്ള പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതി ആധുനികത കൊണ്ടുവരുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് അംഗം കെ. രവി രാമന്‍ പറഞ്ഞു.

Content Highlights: Manu S. Pillai, mbifl 2024