മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: സുഭാഷ് ചന്ദ്രന്റെ പ്രഭാഷണം നാളെ

സുഭാഷ് ചന്ദ്രന്‍ | ഫോട്ടോ: സന്തോഷ് കെ.കെ.
സുഭാഷ് ചന്ദ്രന്‍ | ഫോട്ടോ: സന്തോഷ് കെ.കെ.

തിരുവമ്പാടി: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണം തിങ്കളാഴ്ച അഞ്ചുമണിക്ക് തിരുവമ്പാടി സക്‌സസ് ഗാര്‍ട്ടനില്‍. 'സാഹിത്യവും ജീവിതവും' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പ്രഭാഷണം നടത്തും. സക്‌സസ് ഗാര്‍ട്ടനുമായി സഹകരിച്ചാണ് പരിപാടി.

എം.ബി.ഐ.എഫ്.എല്‍. നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തുന്ന '100 ദേശം 100 പ്രഭാഷണങ്ങള്‍' പ്രഭാഷണപരമ്പരയുടെ ഭാഗമായാണിത്. പ്രവേശനം സൗജന്യമാണ്.

മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിനകത്തും പുറത്തുമായി 100 ഇടങ്ങളില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: mbifl lecture series 2023, mbifl 2023, Subhash Chandran, Thiruvambadi, Kozhikode