സ്വപ്നത്തിലും വിളിക്കുന്ന ഗള്‍ഫ് | മാതൃഭൂമി 100 വർഷങ്ങൾ | വി. മുസഫര്‍ അഹമ്മദ് | Podcast

ത് ശരിയായിരുന്നു. അക്കാലം മലയാളിയെ സ്വപ്നവേളയില്‍പ്പോലും ഗള്‍ഫ് വിളിച്ചുകൊണ്ടിരുന്നു. നമ്മുടെ ഫോക്ലോര്‍ അപ്പടി 'ഗള്‍ഫ്ലോര്‍' ആയി പരിണമിച്ച കാലം. 1970-കളില്‍ ഗള്‍ഫിലേക്കുള്ള കേരളീയരുടെ പ്രവാഹം അതിശക്തമായപ്പോഴാണ് വൈലോപ്പിള്ളിയുടെ തൂലികയില്‍നിന്ന് 'ഗള്‍ഫ് സ്റ്റേറ്റുകളോട്' പിറക്കുന്നത്. ഗള്‍ഫ് പണം നാട്ടില്‍ വിലവര്‍ധനയ്ക്കിടയാക്കുന്നു എന്ന വിമര്‍ശനമാണ് കവിത അടിസ്ഥാനപരമായി ഉന്നയിക്കുന്നത്. 1960-കളില്‍ സംഘടിതമായി പത്തേമാരികളിലാരംഭിച്ച മലയാളിയുടെ ഗള്‍ഫ് തൊഴില്‍പ്രവാസം ആറുപതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

Content Highlights: swapnathilum vilikkunna gulf podcast