ആ ലക്ഷ്യത്തെ പിന്തുടരുക; നെഹ്രു 1948-ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

നമ്മളോട് വിടപറഞ്ഞ ആ പ്രമുഖ വ്യക്തിത്വത്തിന് ആദരമര്‍പ്പിക്കുന്നതും അദ്ദേഹത്തെക്കുറിച്ച് നല്ലവാക്കുകള്‍ പറയുന്നതും ഈ സഭയില്‍ പതിവാണല്ലോ. എന്നാല്‍, എനിക്കോ ഈ സഭയിലിരിക്കുന്നവര്‍ക്കോ അത്തരമൊരു അനുശോചനപ്രസംഗം നടത്താന്‍ അര്‍ഹതയുണ്ടെന്ന് എനിക്കുറപ്പില്ല. നമ്മുടെ സ്വന്തമായിരുന്ന ആ അമൂല്യനിധി സംരക്ഷിക്കാന്‍ കഴിയാതെപോയതില്‍ സര്‍ക്കാരിന്റെ തലവനെന്നനിലയിലും ഒരു വ്യക്തിയെന്നനിലയിലും എനിക്ക് അതിയായ നാണക്കേടുതോന്നുന്നു.
ഇന്ത്യയുടെ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും മഹത്തായ അടയാളമായിരുന്നു അദ്ദേഹം. ഭാവി ഇന്ത്യയുടെ അടയാളമായിരിക്കുമെന്നും ഞാന്‍ പറഞ്ഞുകൊള്ളുന്നു. ജീവിതത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനെപ്പോലെ മഹാനായിരുന്ന അദ്ദേഹം മരണത്തിലും മഹാനാകുന്നു. നമ്മള്‍ വിലപിച്ചാല്‍ അദ്ദേഹം ശകാരിക്കും. അദ്ദേഹത്തിന് നല്‍കാന്‍കഴിയുന്ന ഏറ്റവും മോശമായ ആദരമാകുമത്.
ഇപ്പോഴുണ്ടായ ഈ ദുരന്തം ഭ്രാന്തനായ ഒരാള്‍ചെയ്ത ഒറ്റപ്പെട്ട സംഭവമല്ല. വര്‍ഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ചുമാസങ്ങളായി നമ്മുടെ രാജ്യത്ത് പുകഞ്ഞുകൊണ്ടിരുന്ന പകയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തിന്റെ ആകെത്തുകയാണ്. ഈ അന്തരീക്ഷം നമ്മളെ ചുറ്റിവരിയുകയാണ്. ഇതിനെ നേരിടാന്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തെ പിന്തുടരുകയാണ് ഏറ്റവും മികച്ച മാര്‍ഗം.
Content Highlights: Martyrs Day 2023