ഉണ്ണി മുകുന്ദന്റെ ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രം, 'മാർക്കോ' തമിഴ് ടീസർ പുറത്തുവിട്ടു

മാർക്കോ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ| സ്ക്രീൻ​ഗ്രാബ്
മാർക്കോ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ| സ്ക്രീൻ​ഗ്രാബ്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ
തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു സിനിമകളിലേയും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നതാണ് ഈ ചിത്രം.

രവി ബ്രസൂറിൻ്റെ സംഗീതവും, കലൈ കിം​ഗ്സൻ്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Unni Mukundan and Haneef Adeni Movie Marco Tamil Teaser