ചിത്ര ആലപിച്ച 'തത്തണ തത്തണ നേരത്ത്'; മധുര മനോഹര മോഹത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന 'മധുരം മനോഹര മോഹം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരി നാരായണൻ രചിച്ച് ഷാൻ റഹ്മാൻ ഈണം പകർന്ന 'തത്തണ തത്തണ നേരത്ത്' ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണ്.
ഗ്രാമാന്തരീക്ഷത്തിൽ ഒരു സാധാരണ കുടുംബത്തിന്റെ ബന്ധങ്ങളുടേയും സ്നേഹത്തിന്റേയും മുഹൂർത്തങ്ങൾ ഗാനത്തിൽ കാണാം. പത്തനംതിട്ടയിലെ കുമ്പഴ ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഷറഫുദ്ദീൻ, സൈജു കുറുപ്പ്, വിജയരാഘവൻ, രജീഷാ വിജയൻ, അൽത്താഫ് സലിം, ആർഷ ബൈജു, സുനിൽ സുഖദ, ബിജു സോപാനം, മീനാക്ഷി മധു, ജയ് വിഷ്ണു, സഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, എഡിറ്റിങ്- അപ്പു ഭട്ടതിരി, കലാസംവിധാനം - ജയൻ, അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുഹൈൽ, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബീ ത്രീ എം. ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്
Content Highlights: sharafudeen rajisha in madhura manohara moham video song released stephy xavier