റംസാന്റെ കൊറിയോഗ്രാഫിയിൽ ചുവടുവെച്ച് രജിഷയും ബിന്ദു പണിക്കരും; 'മധുര മനോഹര മോഹ'ത്തിലെ പ്രൊമോ ഗാനം

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹ'ത്തിലെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ജിബിൻ ഗോപാൽ സംഗീത സംവിധാനം നിർവഹിക്കുകയും ആലപിക്കുകയും ചെയ്ത ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്.
പ്രമുഖ ഡാൻസറായ റംസാനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരും ചിത്രത്തിലുണ്ട്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. ജിബിൻ ഗോപാലിനൊപ്പം ഹിഷാം അബ്ദുൾവഹാബും സംഗീത സംവിധാനം നിർവഹിക്കുന്നു.
അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോണെക്‌സ് സേവ്യർ.
കോസ്റ്റ്യൂം: സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇ.എ. (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എ.എസ്., കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ. പി.ആർ.ഒ.: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ.
Content Highlights: rajisha bindhu panikkar madhura manohara moham promo song released stephy xavier