ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്'; പൊട്ടിച്ചിരിപ്പിച്ച് 'മധുര മനോഹര മോഹം' ട്രെയിലർ

ട്രെയിലറിൽ നിന്നും | photo: screen grab
ട്രെയിലറിൽ നിന്നും | photo: screen grab

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന 'മധുര മനോഹര മോഹം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രസകരമായ സംഭാഷണങ്ങളോട് കൂടിയ ട്രെയിലറിൽ നിരവധി താരങ്ങൾ പൊട്ടിച്ചിരിപ്പിക്കാനായി എത്തുന്നുണ്ട്. 

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇത്തരത്തിലുള്ള ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ്, ഷറഫുദ്ദീൻ, രജീഷ വിജയൻ ,ആർഷ ബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സ്വഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, സഞ്ജു‌ എന്നിവർ ചിത്രത്തിലെത്തുന്നു.

രചന - മഹേഷ് ഗോപാൽ- ജയ് വിഷ്ണു, സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, എഡിറ്റിങ് - അപ്പു ഭട്ടതിരി, കലാസംവിധാനം - ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സുഹൈൽ, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ -ഷബീർ മലവെട്ടത്ത്, ബീത്രീഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. മെയ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.

Content Highlights: madhura manohara moham trailer released stephy xavier