തേൻതുള്ളി പോലെ നീ പൊഴിയും വാക്കിലോ; കൊത്തിലെ മനോഹര പ്രണയഗാനം

ആസിഫ് അലി-റോഷൻ മാത്യു-സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൊത്തിലെ മനോഹരമായ പ്രണയഗാനമെത്തി. തേൻതുള്ളി പോലെ നീ പൊഴിയും വാക്കിലോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.
കെ.കെ. നിഷാദും ശ്രുതി ശിവദാസും ചേർന്നാണ് ഗാനം ആലപിച്ചത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് കൊത്ത്.
ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചത്. രഞ്ജിത്ത്, വിജിലേഷ് , അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റർ – രതിൻ രാധാകൃഷ്ണൻ,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ,പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ.
Content Highlights: kotthu movie song, thenthulli pole video song release,d asif ali and nikhila vimal, sibi malayil