പ്രിയ കോലി.. എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ സെഞ്ചുറിയടിക്കാനാകുന്നത്?

#അനുരഞ്ജ് മനോഹർ
വിരാട് കോലി: Photo: AP
വിരാട് കോലി: Photo: AP

വിരാട് കോലി എന്ന പേര് ക്രിക്കറ്റ് നിലനില്‍ക്കുന്ന അത്രയും കാലം ശോഭയോടെ തന്നെ വിളങ്ങും. ചരിത്രത്തില്‍ കോലിയുടെ പേര് ഒന്നല്ല പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു റെക്കോഡ് ഇതാദ്യമായാണ് താരം സ്വന്തമാക്കുന്നത്. സമാനതകളില്ലാത്ത റെക്കോഡ്. ഒരുപക്ഷേ ഇനിയൊരിക്കലും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡ്. ഏകദിനത്തില്‍ 50 സെഞ്ചുറികള്‍ നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കാലത്ത് സച്ചിന്റെ റെക്കോഡ് ആര്‍ക്കും ഭേദിക്കാനാവില്ല എന്ന് പലരും അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോലി വന്നതോടെ ആ റെക്കോഡുകളില്‍ പലതും ശിഥിലമായി. കോലിയുടെ റെക്കോഡുകളും വരുംതലമുറ മറികടക്കും. പക്ഷേ ഏകദിനത്തിലെ ഈ 50 സെഞ്ചുറികളുടെ റെക്കോഡ് തകര്‍ക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും.

2009-ലാണ് കോലി ആദ്യമായി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 2012 മുതല്‍ ഈ ദിവസം വരെ എത്തിനില്‍ക്കുന്ന കോലിയുടെ കരിയറില്‍ താരം സ്വന്തമാക്കിയ 50 ഏകദിന സെഞ്ചുറികള്‍ പരിശോധിക്കാം. 


2009
107 (114) ശ്രീലങ്കയ്‌ക്കെതിരേ, ഡിസംബര്‍ 24 ഈഡന്‍ ഗാര്‍ഡന്‍സ്, ഇന്ത്യ

2010
102* (95) ബംഗ്ലാദേശിനെതിരേ, ജനുവരി 11 ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയം, ബംഗ്ലാദേശ്

118 (121) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ഒക്ടോബര്‍ 20 വിശാഖപട്ടണം സ്റ്റേഡിയം, ഇന്ത്യ

105 (104), ന്യൂസീലന്‍ഡിനെതിരേ, നവംബര്‍ 28 നെഹ്‌റു സ്റ്റേഡിയം, ഇന്ത്യ

2011
100* (83) ബംഗ്ലാദേശിനെതിരേ, ഫെബ്രുവരി 19 ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയം, ബംഗ്ലാദേശ്

107 (93) ഇംഗ്ലണ്ടിനെതിരേ, സെപ്റ്റംബര്‍ 16 സോഫിയ ഗാര്‍ഡന്‍സ്, ഇംഗ്ലണ്ട്

112* (98) ഇംഗ്ലണ്ടിനെതിരേ, ഒക്ടോബര്‍ 17 ഫിറോസ് ഷാ കോട്‌ല, ഇന്ത്യ
117 (123) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഡിസംബര്‍ 2 വിശാഖപട്ടണം സ്റ്റേഡിയം, ഇന്ത്യ

2012
133* (86) ശ്രീലങ്കയ്‌ക്കെതിരേ, ഫെബ്രുവരി 28 ബെല്ലെറിവെ ഓവല്‍, ഓസ്‌ട്രേലിയ

108 (120) ശ്രീലങ്കയ്‌ക്കെതിരേ, മാര്‍ച്ച് 13 ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയം, ബംഗ്ലാദേശ്

183 (148) പാകിസ്താനെതിരേ, മാര്‍ച്ച് 18 ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയം, ബംഗ്ലാദേശ്

106 (113) ശ്രീലങ്കയ്‌ക്കെതിരേ, ജൂലായ് 21 എം.ആര്‍.ഐ.സി സ്റ്റേഡിയം ശ്രീലങ്ക
128* (119) ശ്രീലങ്കയ്‌ക്കെതിരേ, ജൂലായ് 31 പ്രേമദാസ സ്റ്റേഡിയം, ശ്രീലങ്ക

2013
102 (83) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ജൂലായ് 5 ക്വീന്‍ പാര്‍ക്ക് ഓവല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ

115 (108) സിംബാബ്‌വെയ്‌ക്കെതിരേ, ജൂലായ് 24 ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സിംബാബ്‌വെ

100* (52) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ഒക്ടോബര്‍ 16 സവായ് മാന്‍ സിങ് സ്‌റ്റേഡിയം, ഇന്ത്യ

115* (66) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ഒക്ടോബര്‍ 30 വി.സി.എ സ്‌റ്റേഡിയം, ഇന്ത്യ

2014
123 (111) ന്യൂസീലന്‍ഡിനെതിരേ, ജനുവരി 19 മക്‌ലീന്‍ പാര്‍ക്ക്, ന്യൂസീലന്‍ഡ്

136 (122) ബംഗ്ലാദേശിനെതിരേ, ഫെബ്രുവരി 26 ഖാന്‍ സാഹെബ് ഒസ്മാന്‍ അലി സ്റ്റേഡിയം, ബംഗ്ലാദേശ്

127 (114) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഒക്ടോബര്‍ 17, എച്ച്.പി.സി.എ സ്റ്റേഡിയം, ഇന്ത്യ

139* (126) ശ്രീലങ്കയ്‌ക്കെതിരേ, നവംബര്‍ 16 ജെ.എസ്.സി.എ സ്റ്റേഡിയം, ഇന്ത്യ

2015
107 (126) പാകിസ്താനെതിരേ ഫെബ്രുവരി 15 അഡ്‌ലെയ്ഡ് ഓവല്‍, ഓസ്‌ട്രേലിയ

138 (140) ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, ഒക്ടോബര്‍ 22 എം.എ.ചിദംബരം സ്റ്റേഡിയം, ഇന്ത്യ

2016
117 (117) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ജനുവരി 17 മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ഓസ്‌ട്രേലിയ

106 (92) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ജനുവരി 20 മനുക ഓവല്‍, 
154* (134) ന്യൂസീലന്‍ഡിനെതിരേ, ഒക്ടോബര്‍ 23 ഐ.എസ്.ബിന്ദ്ര സ്‌റ്റേഡിയം, ഇന്ത്യ

2017
122 (105) ഇംഗ്ലണ്ടിനെതിരേ, ജനുവരി 15 മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ഇന്ത്യ

111* (115) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ജൂലായ് 6 സബീന പാര്‍ക്ക്, ജമൈക്ക

131 (96) ശ്രീലങ്കയ്‌ക്കെതിരേ, ഓഗസ്റ്റ് 31 പ്രേമദാസ സ്റ്റേഡിയം, ശ്രീലങ്ക

110* (116) ശ്രീലങ്കയ്‌ക്കെതിരേ, സെപ്റ്റംബര്‍ 3 പ്രേമദാസ സ്റ്റേഡിയം, ശ്രീലങ്ക

121 (125) ന്യൂസീലന്‍ഡിനെതിരേ, ഒക്ടോബര്‍ 22 വാംഖെഡേ സ്റ്റേഡിയം, ഇന്ത്യ

113 (106) ന്യൂസീലന്‍ഡിനെതിരേ, ഒക്ടോബര്‍ 29 ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം, ഇന്ത്യ


2018

112 (119) ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, ഫെബ്രുവരി 1 കിങ്‌സ്മീഡ് ഗ്രൗണ്ട്, ദക്ഷിണാഫ്രിക്ക

160* (159)  ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, ഫെബ്രുവരി 7 ന്യൂലാന്‍ഡ്‌സ് ഗ്രൗണ്ട്, ദക്ഷിണാഫ്രിക്ക

129* (96)  ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, ഫെബ്രുവരി 16 കസൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക്, ദക്ഷിണാഫ്രിക്ക

140 (107) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഒക്ടോബര്‍ 21 എ.സി.എ സ്റ്റേഡിയം, ഇന്ത്യ

157* (129) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഒക്ടോബര്‍ 24 എ.സി.എ വിഡിസിഎ സ്റ്റേഡിയം, ഇന്ത്യ

107 (119) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഒക്ടോബര്‍ 27 മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ഇന്ത്യ


2019
104 (112) ഓസ്‌ട്രേലിയയ്‌ക്കെതിരേ, ജനുവരി 15, അഡ്‌ലെയ്ഡ് ഓവല്‍, ഓസ്‌ട്രേലിയ

116 (120) ഓസ്‌ട്രേലിയയ്‌ക്കെതിരേ, മാര്‍ച്ച് 5, വിദര്‍ഭ ക്രിക്കറ്റ് സ്‌റ്റേഡിയം, ഇന്ത്യ

123 (95) ഓസ്‌ട്രേലിയയ്‌ക്കെതിരേ, മാര്‍ച്ച് 8, ജെ.എസ്.സി.എ സ്‌റ്റേഡിയം, ഇന്ത്യ

120 (125) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഓഗസ്റ്റ് 11, ക്വീന്‍സ് പാര്‍ക്ക് ഓവല്‍, ജമൈക്ക

114* (99) വെസ്റ്റ് ഇന്‍ഡീസിനെതിരേ, ഓഗസ്റ്റ് 14, ക്വീന്‍സ് പാര്‍ക്ക് ഓവല്‍, ജമൈക്ക

2020
സെഞ്ചുറികളില്ല

2021
സെഞ്ചുറികളില്ല

2022
113 (91) ബംഗ്ലാദേശിനെതിരേ, ഡിസംബര്‍ 10, സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയം, ബംഗ്ലാദേശ്

2023
113 (87) ശ്രീലങ്കയ്‌ക്കെതിരേ, ജനുവരി 10, ബരസ്പര ക്രിക്കറ്റ് സ്റ്റേഡിയം, ഇന്ത്യ

166* (110) ശ്രീലങ്കയ്‌ക്കെതിരേ, ജനുവരി 15, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഇന്ത്യ

122* (94) പാകിസ്താനെതിരേ, സെപ്റ്റംബര്‍ 11, പ്രേമദാസ സ്റ്റേഡിയം, ശ്രീലങ്ക

103* (97) ബംഗ്ലാദേശിനെതിരേ, ഒക്ടോബര്‍ 19 മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ഇന്ത്യ

101* (121) ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, നവംബര്‍ 5, ഈഡന്‍ ഗാര്‍ഡന്‍സ് , ഇന്ത്യ

Content Highlights: Indian cricketer virat kohli all one day international centuries