'അഴകൊത്ത രാജ പുറപ്പെട്ട് വാടാ'; കിങ് ഓഫ് കൊത്തയിലെ പ്രൊമോ ഗാനം റിലീസായി

​ഗാനത്തിൽ നിന്നും
​ഗാനത്തിൽ നിന്നും

ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയിലെ പ്രൊമോ ​ഗാനം റിലീസായി. ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളൻ ത​ഗ്ഗിനും സുലൈഖാ മൻസിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡബ്സിയുടെ മറ്റൊരു റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്‌സിൻ പരാരിയാണ്. 

ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തിൽ റാപ് പോർഷൻ ആലപിച്ച അസൽ കോളർ എന്ന റാപ്പറും പ്രൊമോ ​ഗാനത്തിൽ പാടിയിട്ടുണ്ട്. കിങ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ ഇരുപത്തിയഞ്ച് കോടിയിലധികം രൂപയാണ്. 

അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlights: dulquer salman movie king of kotha promo song released