കൊച്ചിയുടെ ഹൃദയഭാഗത്ത് സ്വകാര്യതയ്ക്ക് ഇടമൊരുക്കി സിന്തൈറ്റ് റിയൽറ്റിയുടെ പിമെന്റോ ഗാർഡൻ

പ്രവാസികൾ കേരളത്തിൽ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത് പലപ്പോഴും, വ്യത്യസ്ത ടൈം സോണുകളിൽ കഴിയുന്നവരുമായുള്ള സംഭാഷണങ്ങളിലൂടെയാണ്. കുടുംബാംഗങ്ങളുമായി പങ്കുവെക്കുന്ന ഒരു ഫ്‌ളോർ പ്ലാൻ, വാരാന്ത്യങ്ങളിലെ ഫോൺ സംഭാഷണങ്ങളിലെ ചർച്ചകൾ, നാട്ടിലേക്കുള്ള അടുത്ത യാത്രയ്ക്കിടയിൽ ഉൾപ്പെടുത്തുന്ന സൈറ്റ് വിസിറ്റ്...

വീടിനായുള്ള അന്വേഷണം കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ, ചോദ്യങ്ങൾ കൂടുതൽ വ്യക്തിപരമായി മാറുന്നു: എല്ലാവരും ഒത്തുചേരുമ്പോൾ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടാകുമോ? കുടുംബത്തിന് എത്രത്തോളം സ്വകാര്യത ലഭിക്കും? കൊച്ചിയിലെ ഒരു സാധാരണ ഉച്ചനേരത്ത് ഈ വീട്ടിലിരിക്കാൻ സുഖമായിരിക്കുമോ?

ഈ ചോദ്യങ്ങളാണ് ഒരു കെട്ടിടത്തിന്റെ വിശദാംശങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കലൂർ സ്‌റ്റേഡിയം ലിങ്ക് റോഡിലുള്ള സിന്തൈറ്റ് റിയൽറ്റിയുടെ ഫഌഗ്ഷിപ്പ് അപ്പാർട്ട്‌മെന്റ് പ്രോജക്ടായ പിമെന്റോ ഗാർഡനിലെ (K-RERA/PRJ/ERN/084/2023) അത്തരമൊരു സവിശേഷതയാണ് ഓരോ നിലയിലുമുള്ള വീടുകളുടെ എണ്ണം. ഓരോ നിലയിലും രണ്ടെണ്ണംമാത്രം.

13 നിലകളിലായി ആകെ 26 അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഈ പ്രോജക്ടിലുള്ളത്. ഇത്, നഗരത്തിലെ തിരക്കേറിയ ഒരു സ്ഥലത്ത് ചെറിയൊരു റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയുടെ അന്തരീക്ഷം പിമെന്റോ ഗാർഡന് നൽകുന്നു. കൊച്ചിയിലെ ദൈനംദിന സൗകര്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരണം, മികച്ചൊരു പേഴ്‌സണൽ സ്‌പേസ് വേണം എന്നൊക്കെ ആഗ്രഹിക്കുന്നവർക്ക്, ഇതൊരു മോഹിപ്പിക്കുന്ന പ്രോജക്ടാണ്. കലൂരിലെ പിമെന്റോ ഗാർഡനെക്കുറിച്ച് കൂടുതൽ അറിയൂ.

സിന്തൈറ്റ് റിയൽറ്റിയുടെ ഭവനനിർമാണ യാത്ര ആരംഭിക്കുന്നത് 1992ൽ തേവരയിലെ റിവിയേര റിട്രീറ്റിലൂടെയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, കൊച്ചിയിലും കോലഞ്ചേരിയുമായി നിരവധി അപ്പാർട്ട്‌മെന്റുകളും വില്ല കമ്മ്യൂണിറ്റികളും ഉൾക്കൊള്ളുന്ന വിധത്തിൽ കമ്പനിയുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കപ്പെട്ടു. ഇന്ന്, നിർമാണത്തിലെ ഗുണനിലവാരം, സുതാര്യമായ ആശയവിനിമയം, വീട്ടുടമസ്ഥർക്കുള്ള തുടർച്ചയായ പിന്തുണ എന്നിവയ്ക്കാണ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രധാന പരിഗണന നൽകുന്നത്. സിന്തൈറ്റ് റിയൽറ്റിയെക്കുറിച്ച് കൂടുതൽ അറിയുക.

ഒരു വീട് എല്ലാ ദിവസവും എങ്ങനെ അനുഭവവേദ്യമാകുന്നു എന്നതിനെ സ്വാധീനിക്കുന്ന തീരുമാനങ്ങളിലൂടെയാണ് പിമെന്റോ ഗാർഡൻ രൂപംകൊള്ളുന്നത്. പുറത്തുനിന്നുള്ള ശബ്ദവും ചൂടും കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലാണ് ഈ പ്രോജക്ടിലെ ഡബിൾഗ്ലേസ്ഡ് ജനാലകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് പ്രത്യേക പാർക്കിങ്ങും സ്വകാര്യ ഇലക്ട്രിക് വാഹന ചാർജിങ്ങിനുള്ള സൗകര്യവും ദൈനംദിന പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റുന്നു. ട്രിപ്പിൾഹൈറ്റ് എൻട്രൻസ് ലോബി വിശാലമായ ഒരു പ്രവേശന കവാടം ഒരുക്കുമ്പോൾ, ബാൽക്കണികൾ വീടുകളെ അതിന്റെ ചുറ്റുപാടുകളിലേക്ക് തുറന്നിടുന്നു. പിമെന്റോ ഗാർഡന്റെ ഡിസൈൻ സവിശേഷതകൾ കാണുക.

അപ്പാർട്ട്‌മെന്റുകളുടെ ലേഔട്ടുകളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. നാല് കിടപ്പുമുറികളുള്ള വീടുകളുടെ സൂപ്പർ ബിൽറ്റ്അപ്പ് ഏരിയ ഏകദേശം 2,800 മുതൽ 3,260 ചതുരശ്ര അടി വരെയാണ്. ബാൽക്കണികളുടെ വിസ്തീർണം ഇതിൽനിന്ന് വേറിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ഒരു കുടുംബത്തിന്, ഒരേ മേൽക്കൂരയ്ക്ക് കീഴിൽ പല ആവശ്യങ്ങൾ ഇവിടെ സാധ്യമാക്കാം. സന്ദർശനത്തിനെത്തുന്ന മാതാപിതാക്കൾക്ക് ഒരു മുറി, കേരളത്തിൽ ദീർഘകാലം താമസിക്കുമ്പോൾ ജോലി ചെയ്യുന്നതിനുള്ള ഇടം, ഓരോരുത്തർക്കും അവരവരുടെ സമയത്തിനനുസരിച്ച് ഉപയോഗിക്കാൻ കിടപ്പുമുറികൾ... എല്ലാം ഇവിടെയുണ്ട്. ലേഔട്ടുകൾ സൂക്ഷ്മമായി പരിശോധിച്ച്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈ വീട് എങ്ങനെയൊക്കെ പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കാം. പിമെന്റോ ഗാർഡനിലെ ഫ്‌ളോർ പ്ലാനുകൾ പരിശോധിച്ചു നോക്കൂ.

ഇതിന്റെ കലൂർ അഡ്രസ് ഈ പ്രോജക്ടിന് മറ്റൊരു മാനം നൽകുന്നു. സ്‌റ്റേഡിയം ലിങ്ക് റോഡിൽ, ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപമാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. മെട്രോ, പ്രധാന റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്താണ്. വർഷങ്ങളോളം വിദേശത്ത് താമസിച്ചശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുന്ന ഒരാൾ, നാട്ടിൽ സ്ഥിരതാമസമാക്കുമ്പോൾ ഈ സൗകര്യങ്ങളെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നു.

കോലഞ്ചേരിയിൽ സിന്തൈറ്റ് റിയൽറ്റി നിർമിക്കുന്ന വില്ലാ പ്രോജക്ടായ അസൂരി വിസ്തയുടെ അടുത്ത ഘട്ടത്തിനായുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഫേസ് 2 ഉടൻ ആരംഭിക്കും.

സിന്തൈറ്റ് റിയൽറ്റിയുടെ മറ്റ് പ്രോജക്റ്റുകളിൽ നിന്നും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് അസൂരി വിസ്റ്റ അവതരിപ്പിക്കുന്നത്. സ്വാഭാവിക വെളിച്ചം, വിശാലമായ ലിവിങ് ഏരിയകൾ, കുടുംബജീവിതത്തിന് അനുയോജ്യമായ ഔട്ട്‌ഡോർ സ്‌പേസസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഇവിടുത്തെ 3 & 4 ബെഡ്‌റൂം വില്ലകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അസൂരി വിസ്തയെ കൂടുതൽ അറിയൂ.

പ്രോജക്ടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്:

ഫോൺ: +91 93881 29999

വെബ്‌സൈറ്റ് കോണ്ടാക്ട് പേജ്: https://synthiterealty.com/contact

Content Highlights: Only 2 apartments per floor across 13 floors for maximum privacy, Spacious 4BHK layouts ranging from 2,800 to 3,260 sq. ft., Prime location on Stadium Link Road, Kaloor, near metro and key facilities, Premium features include double-glazed windows and private EV charging