വീഗാലാൻഡ് ഹോംസ്: വിശ്വാസ്യതയുടെ പാരമ്പര്യം, സുസ്ഥിര ജീവിതത്തിന്റെ ഭാവി

രു വീട് എന്നത് നാല് ചുവരുകൾക്കപ്പുറം വ്യാപിക്കുന്ന ജീവിതാനുഭവം ആണെന്ന വീക്ഷണത്തോടെയാണ് വീഗാലാൻഡ് ഹോംസ് പ്രവര്ത്തിക്കുന്നത്. നഗര ജീവിതത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി, പ്രകൃതിസൗഹാർദവും ആധുനിക ജീവിതസൗകര്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഭവനങ്ങളാണ് വീഗാലാന്ഡ് ഹോംസ് നടപ്പീലാക്കി വരുന്നത്. ആശയത്തിന്റെ പ്രതിഫലനമാണ് ബയോഫിലിക് അര്ബന്ലിവിങ് ഡിസൈനുകൾ‍. പ്രകൃതിദത്ത ഘടകങ്ങളെ ദൈനംദിന ജീവിതാന്തരീക്ഷത്തിലേക്ക് സമന്വയിപ്പിച്ച ആരോഗ്യകരവും സൗകര്യപ്രദവുമായ ഭവനങ്ങളാണ് ഇതിന്റെ പ്രത്യേകത.

സസ്റ്റൈനബിള്ലിവിങ് സൗകര്യങ്ങളാണ് വീഗാലാൻഡ് ഹോംസിന്റെ എല്ലാ പദ്ധതികളുടെയും അടിസ്ഥനം. സൗരോർജ സംവിധാനങ്ങൾ, കാര്യക്ഷമമായ ജലസംരക്ഷണ സംവിധാനം, ഉത്തരവാദിത്തപരമായ മാലിന്യ സംസ്കരണം, വിപുലമായ ഹരിതാഭിവൃദ്ധി തുടങ്ങിയ പരിസ്ഥിതി സൗഹൃദ മാതൃകകൾഓരോ പദ്ധതിയിലും ഉൾക്കൊള്ളിച്ചാണ് വീഗാലാന്ഡ് ഭവനങ്ങൾരൂപപ്പെടുത്തുന്നത്. ഇതിലൂടെ താമസക്കാർക്ക് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ജീവിതശൈലി ലഭിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും സാധ്യമാകും.

പ്രശസ്തരായ ആർക്കിടെക്റ്റുമാരുടെയും എൻജിനീയർമാരുടെയും ഡിസൈൻ വിദഗ്ധരുടെയും പ്രാവീണ്യവും സൂക്ഷ്മമായ ആസൂത്രണവും ചേർന്നാണ് ഓരോ വീഗാലാൻഡ് ഭവന പദ്ധതിയും രൂപം കൊള്ളുന്നത്. സമകാലിക വാസ്തുവിദ്യ, സ്പേസ് പ്ലാനിങ്, മികച്ച നിർമാണ നിലവാരം, എന്നിവയിലൂടെ ദീർഘകാലം നിലനിൽക്കുന്ന, കാഴ്ചയ്ക്കും പ്രായോഗികതയ്ക്കും ഒരുപോലെ ഊന്നല്നല്കുന്ന ഭവനങ്ങളാണ് വീഗാലാന്ഡ് ഹോംസ് നൽകുന്നത്.

റിയൽ എസ്റ്റേറ്റ് (റഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ട് 2016 (RERA) പ്രകാരം എല്ലാ പദ്ധതികളും രജിസ്റ്റർ ചെയ്ത ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് വീഗാലാൻഡ് ഹോംസ്. ഇത് സുതാര്യതയോടും ഉത്തരവാദിത്തത്തോടും ഉപഭോക്തൃ വിശ്വാസത്തോടുമുള്ള പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ മികവില്‍, കേരളത്തിലെ റെസിഡൻഷ്യൽ ജീവിതശൈലിയെ പുനർനിർവചിച്ചു കൊണ്ടിരിക്കുകയാണ് വീഗാലാൻഡ് ഹോംസ്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. മൂന്ന് പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഒമ്പത് നിലവിലെ പദ്ധതികളുമൊത്ത്, സുസ്ഥിര സമൂഹങ്ങൾ സൃഷ്ടിക്കാനും സമകാലിക ജീവിതശൈലിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനുമുള്ള വീഗാലാൻഡ് ഹോംസിന്റെ വീക്ഷണം കൂടുതൽ ശക്തമാകുന്നു.

പുതിയ പദ്ധതികൾ:

വീഗാലാൻഡ് അമോറ, മരട്, എറണാകുളം K-RERA/PRJ/ERN/089/2026

വീഗാലാൻഡ് ഹോംസിന്റെ ഏറ്റവും പുതിയ പ്രീമിയം റെസിഡൻഷ്യൽ പദ്ധതിയായ അമോറ, സൗകര്യവും ആഡംബരവും മികച്ച കണക്റ്റിവിറ്റിയും ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ്. കൊച്ചിയുടെ കവാടമായ കുണ്ടന്നൂരിനോട് ചേർന്ന മരടിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പ്രധാന വ്യാപാര, ബിസിനസ്, ലൈഫ്സ്റ്റൈൽ കേന്ദ്രങ്ങളുടെ സാമിപ്യമാണ് പദ്ധതിയുടെ ആകര്ഷണങ്ങളിലൊന്ന്.

89.65 സെന്റ് സ്ഥലത്ത് രൂപപ്പെടുന്ന പദ്ധതിയിൽ 78 വിശാലമായ 3 BHK, 3 BHK + സ്റ്റഡി അപ്പാർട്ട്മെന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, 21 നിലകൾ, ടെറസ് എന്നിവ ഉൾക്കൊള്ളുന്ന ടവറിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.

സ്വിമ്മിങ് പൂൾ, കുട്ടികൾക്കായുള്ള പ്രത്യേക പൂൾ, ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം, കോ-വർക്കിങ് സ്പേസ്, AV റൂം, മൾട്ടിപർപ്പസ് കോർട്ട്, ലാൻഡ്സ്കേപ്പ് ചെയ്ത ബാർബിക്യു ഏരിയ, ഓപ്പൺ പാർട്ടി സോൺ, മുതിർന്നവർക്കുള്ള വിശ്രമമേഖല, കുഞ്ഞുകുട്ടികള്ക്ക് ടോഡ്ലേഴ്സ് പാർക്ക്, ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം, ഗസ്റ്റ് ബെഡ്റൂം, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേക റൂമുകള്തുടങ്ങി സമ്പൂർണ കമ്മ്യൂണിറ്റി ജീവിതം ഉറപ്പാക്കുന്ന നിരവധി സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

വീഗാലാൻഡ് ലൂവിയ ഗാർഡൻ, അക്കുളം, തിരുവനന്തപുരം K-RERA/PRJ/TVM/004/2026

തിരുവനന്തപുരം നഗരത്തിലെ ആദ്യത്തെ ബയോഫിലിക് ലക്സ് റെസിഡൻസസ് പദ്ധതിയും നഗരത്തിലെ വീഗാലാൻഡ് ഹോംസിന്റെ ആദ്യ ലക്സ് സീരീസ് പദ്ധതിയുമാണ് ലൂവിയ ഗാർഡൻ. ആക്കുളത്ത് ലുലു മാളിന് എതിർവശത്തുള്ള 176.5 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.

ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, 12 നിലകൾ ഉൾപ്പെടുന്ന ടവറിലായി 163 പ്രീമിയം 3 BHK, 4 BHK അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബയോഫിലിക് ലിവിങ്ങിന്റെ ആശയത്തെ അടിസ്ഥാനമാക്കി ആഡംബരവും ആരോഗ്യപരമായ ജീവിതവും പ്രകൃതിയുമായുള്ള ബന്ധവും സമന്വയിപ്പിച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വിമ്മിങ് പൂൾ, ജക്കൂസി, സ്ക്വാഷ് കോർട്ട്, സെൻ ഗാർഡൻ, ടോഡ്ലേഴ്സ് പാർക്ക്, എൽഡേഴ്സ് കോർണർ, യോഗ സ്പേസ്, AV റൂം, ലൈബ്രറി, സുംബ ഫിറ്റ്നസ് സെന്റർ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂമുകൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേക മുറികൾ, 163 EV ചാർജിങ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സമ്പന്നമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വീഗാലാൻഡ് സെറീൻ, തൃപ്പൂണിത്തുറ, എറണാകുളം K-RERA/PRJ/ERN/166/2025

സാംസ്കാരിക പൈതൃകവും അതിവേഗ വികസനവും കൈകോർക്കുന്ന തൃപ്പൂണിത്തുറയിലാണ് വീഗാലാൻഡ് സെറീൻ ഒരുങ്ങുന്നത്. സൗകര്യവും ആധുനിക ജീവിതശൈലിയും സമന്വയിപ്പിച്ച ആഡംബര ഭവനപദ്ധതിയാണിത്.

59.3 സെന്റ് സ്ഥലത്ത് 58 പ്രത്യേക 3 BHK ആഡംബര അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, 15 നിലകൾ ഉൾപ്പെടുന്ന ടവറിലെ ഓരോ നിലയിലും നാല് അപ്പാർട്ട്മെന്റുകൾ മാത്രമുള്ളതിനാൽ സ്വകാര്യതയും വിശാലതയും ഉറപ്പാക്കുന്നു.

എയർ കണ്ടീഷൻഡ് ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂമുകൾ, യോഗ സ്പേസ്, എൽഡേഴ്സ് കോർണർ, ലാൻഡ്സ്കേപ്പ് ചെയ്ത ബാർബിക്യു ഏരിയ, കുട്ടികൾക്കായുള്ള പ്രത്യേക പൂളോടുകൂടിയ സ്വിമ്മിങ് പൂൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേക മുറികൾ, എല്ലാ അപ്പാർട്ട്മെന്റുകൾക്കും EV ചാർജിങ് സൗകര്യമുള്ള പാർക്കിങ് എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്.

നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ:

വീഗാലാൻഡ് ഫ്ലോറ, ഇടപ്പള്ളി, എറണാകുളം K-RERA/PRJ/ERN/097/2025

വീഗാലാൻഡ് ലക്സ് സീരീസിന്റെ ആദ്യ പദ്ധതിയായ ഫ്ലോറ, ഇടപ്പള്ളിയിലെ പഴയ NH-ലാണ് സ്ഥിതി ചെയ്യുന്നത്. 44 വിശാലമായ 3, 4 BHK റെസിഡൻസുകൾ ഉൾക്കൊള്ളുന്ന പദ്ധതി സ്വകാര്യതയും ആഡംബരവും മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഔട്ട്ഡോർ മൾട്ടി-യൂട്ടിലിറ്റി കോർട്ട്, ഔട്ട്ഡോർ യോഗ ഡെക്ക്, ഇൻഡോർ ടോഡ്ലേഴ്സ് ലോഞ്ച്, എയർ കണ്ടീഷൻഡ് ഇൻഡോർ ഗെയിംസ് സ്യൂട്ട്, അത്യാധുനിക ഫിറ്റ്നസ് സ്റ്റുഡിയോ എന്നിവ ഉൾപ്പെടുന്ന ക്ലബ് ഫ്ലോറ ഇവിടെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നു.

വീഗാലാൻഡ് കാസബെല്ല, തൃക്കാക്കര, കാക്കനാട് K-RERA/PRJ/ERN/074/2025

1.15 ഏക്കർ സ്ഥലത്ത് നിര്മ്മാണം പുരോഗമിക്കുന്ന കാസബെല്ലയിൽ 17 നിലകളുള്ള ഒറ്റ ടവറിലായി 84 വിശാലമായ 3, 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.

സ്ക്വാഷ് കോർട്ട്, ഔട്ട്ഡോർ ബാഡ്മിന്റൺ കോർട്ട്, എയർ കണ്ടീഷൻഡ് റീഡിങ് റൂം, കോ-വർക്കിംഗ് സ്പേസ്, ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, സ്വിമ്മിങ് പൂൾ, കുട്ടികളുടെ കളിസ്ഥലം, ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

50KW സോളാർ പവർ പ്ലാന്റ്, വീഡിയോ ഡോർ ഫോൺ, ആക്സസ് കൺട്രോൾ സംവിധാനം, റിവേഴ്‌സ് ഓസ്‌മോസിസിലൂടെ ശുദ്ധീകരിച്ച കുടിവെള്ള വിതരണം, ബോർവെൽ റീചാർജ് സംവിധാനം എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്.

വീഗാലാൻഡ് ക്വീൻസ് പാർക്ക്, ഇടപ്പള്ളി, എറണാകുളം K-RERA/PRJ/ERN/181/2024

13 നിലകളിലായി 44 ബൂട്ടിക് അപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന പദ്ധതിയിൽ 3, 4 BHK ഓപ്ഷനുകളാണ് ലഭ്യമാകുന്നത്.

ഫിറ്റ്നസ് സെന്റർ, കോൺഫറൻസ് & പാർട്ടി സ്പേസ്, റീഡിങ് റൂം, ഓപ്പൺ-എയർ യോഗ ഏരിയ, ടോഡ്ലേഴ്സ് കോർണർ, സ്വിമ്മിങ് പൂൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ പ്രത്യേക അമിനിറ്റി സെന്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വീഗാലാൻഡ് സിംഫണി, ചേവായൂർ, കോഴിക്കോട് K-RERA/PRJ/KKD/037/2023

ബയോഫിലിക് അര്ബന്ലിവിങ് ആശയത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത അൾട്രാ-ലക്ഷ്വറി റെസിഡൻഷ്യൽ പദ്ധതിയാണ് സിംഫണി. 56 വിലാശമായ 3 BHK അപ്പാര്ട്ട്മെന്റുകള്ഉൾക്കൊള്ളുന്ന പദ്ധതി സ്വകാര്യതയും ആഡംബര ജീവിതശൈലിയും സമ്മാനിക്കുന്നു.

ഹോം തിയേറ്റർ, ബാർബിക്യു ലോഞ്ച്, സലൂൺ, റൂഫ്ടോപ്പ് ഇൻഫിനിറ്റി പൂൾ, മൾട്ടി-റിക്രിയേഷൻ ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

വീഗാലാൻഡ് എലാൻസ, കുറിയച്ചിറ, തൃശൂർ K-RERA/PRJ/TSR/163/2022

100 പ്രീമിയം ലക്ഷ്വറി അപ്പാര്ട്ട്മെന്റുകള്ഉൾക്കൊള്ളുന്ന പദ്ധതിയിൽ 2, 3 BHK അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

എയർ കണ്ടീഷൻഡ് ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക പൂളോടുകൂടിയ സ്വിമ്മിങ് പൂൾ, പ്ലേ ഏരിയ, ഗസ്റ്റ് സ്യൂട്ട് എന്നിവ ലഭ്യമാണ്.

വീഗാലാൻഡ് ഗ്രീൻ ക്യാപിറ്റോൾ, അക്കുളം, തിരുവനന്തപുരം K-RERA/PRJ/TVM/130/2023

2, 3, 4 BHK പ്രീമിയം റെസിഡൻസുകളുടെ സമാഹാരമായ പദ്ധതി, ടെക്നോപാർക്ക് ഉൾപ്പെടുന്ന IT ഹബ്ബിനും ലുലു മാളിനും പ്രമുഖ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾക്കും സമീപമായതിനാൽ മികച്ച കണക്റ്റിവിറ്റിയും സൗകര്യവും നൽകുന്നു.

ഇതുകൂടാതെ, തൃക്കാക്കരയിലെ വീഗാലാൻഡ് മേബെൽ, തൃപ്പൂണിത്തുറയിലെ വീഗാലാൻഡ് ഗ്രീൻ ഹൈറ്റ്സ്, വീഗാലാൻഡ് ഗ്രീൻ ഫോർട്ട് എന്നീ പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക - 9746 77 4444.

Content Highlights: Pioneering biophilic urban living and sustainable design in Kerala residential projects, RERA registered projects emphasizing transparency and timely delivery in 2026, Ongoing premium developments across Kochi, Trivandrum, Thrissur, and Calicut featuring advanced amenities and EV charging