പ്രൈം ലൊക്കേഷനുകളിൽ പ്രീമിയം പ്രോജക്ടുകളും ഡെവലപ്ഡ് പ്ലോട്ടുകളുമായി സ്‌കൈലൈൻ ബിൽഡേഴ്‌സ്

പ്രൈം ലൊക്കേഷനുകളിൽ ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈ വില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, പ്രീമിയം ഡെവലപ്ഡ് പ്ലോട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രോജക്ടുകൾ സ്‌കൈലൈൻ ബിൽഡേഴ്‌സ് ഒരുക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റി, സുതാര്യമായ ഇടപാടുകൾ, സമയബന്ധിതമായ ഡെലിവറികൾ, ട്രാൻസിറ്റ് ഹോമുകൾ, റെന്റൽ ആൻഡ് റീസെയിൽ ഡിവിഷൻ, ഹോംകെയർ, സ്‌കൈലൈൻ ഇന്റീരിയേഴ്‌സ് എന്നിങ്ങനെയുള്ള മികച്ച വില്പനാനന്തര സേവനങ്ങൾ സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ സവിശേഷതകളാണ്.
കോഴിക്കോട് നഗരത്തിൽ കടൽത്തീര കാഴ്ചകളോടെയുള്ള ലക്ഷ്വറി വിലാസമാണ് സ്‌കൈലൈൻ മറീന ബേ (Skyline Marina Bay-K-RERA/PRJ/KKD/016/2026) 3 & 4 ബിഎച്ച്‌കെ അപ്പാർട്ടുമെന്റുകൾ. ബീച്ച് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ടിൽനിന്ന് റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട്, പ്രമുഖ സ്‌കൂളുകൾ, മുൻനിര ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലേക്കും സൈബർപാർക്ക് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന തൊഴിൽ വാണിജ്യ കേന്ദ്രങ്ങളിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. ആധുനികവും ലോകനിലവാരത്തിലുള്ളതുമായ ലൈഫ്‌സ്‌റ്റൈൽ സൗകര്യങ്ങളോടെയാണ് ഈ പ്രീമിയം പ്രോജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ഫേസ് 4-ന് സമീപം സ്‌കൈലൈൻ ഒരുക്കുന്ന 3 & 4 ബിഎച്ച്‌കെ ലക്ഷ്വറി വില്ലകളാണ് അർബൻ ഒയാസിസ് 2 (Skyline Urban Oasis 2-K-RERA/PRJ/TVM/102/2025). ടെക്‌നോസിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും ടി.സി.എസും കേരള സ്‌പേസ് പാർക്കുമൊക്കെ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ തനതായ ടെക് കോറിഡോറിലാണ് ഈ വില്ലാ പ്രോജക്ട്. ഇവിടെ നിന്നും മിനിറ്റുകൾക്കുള്ളിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ, ലുലു മാൾ തുടങ്ങിയ ഷോപ്പിങ് വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാം. ലോകോത്തര ലൈഫ്‌സ്‌റ്റൈൽ സൗകര്യങ്ങളും ഈ ആഡംബര വില്ലകളെ ഹൃദ്യമാക്കുന്നു. ലൊക്കേഷൻ മഹിമ കൊണ്ടും ബ്രാൻഡ് മൂല്യം കൊണ്ടും മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഈ വില്ലകൾ ആകർഷകമായ ഒരു നിക്ഷേപം കൂടിയാണ്.
കൊച്ചിയിൽ ഇടപ്പള്ളിക്കും ലുലു മാളിനും സമീപം കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രീമിയം 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് സ്‌കൈലൈൻ ഹിൽടോപ്പ് (Skyline Hilltop-K-RERA/PRJ/ERN/183/2024.). ടെറസ് പൂൾ, ഫിറ്റ്‌നസ് സെന്റർ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ആസ്റ്റർ മെഡ്‌സിറ്റി, അമൃത ഹോസ്പിറ്റൽ, ദേശീയപാത, മെട്രോ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
തൃശ്ശൂരിന്റെ സാംസ്‌കാരിക മഹിമയ്‌ക്കൊപ്പം നഗരജീവിതത്തിന്റെ സൗകര്യങ്ങളും ഒത്തുചേരുന്ന നെല്ലിക്കുന്നിൽ, ഹൈലൈറ്റ് മാളിന് സമീപത്താണ് സ്‌കൈലൈൻ വിസ്താര (Skyline Vistara-K-RERA/PRJ/TSR/001/2024). ലോക നിലവാരത്തിലുള്ള അമെനിറ്റീസുകളോടെ സ്‌കൈലൈൻ വിസ്താരയിലെ പ്രീമിയം 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ശാന്തവും സമഗ്രവുമായ ഒരു ജീവിതാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഡിസൈനും ലേഔട്ടുകളും സ്‌പേസ് യൂട്ടിലൈസേഷനുമെല്ലാം ആധുനിക ആർക്കിടെക്ചറിന്റെ ഏറ്റവും പുതിയ ട്രെൻഡുകൾ പ്രതിഫലിപ്പിക്കുന്നു.
സുഖസൗകര്യങ്ങൾക്കൊപ്പം ആധുനിക ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് കണക്ടിവിറ്റി. അതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയത്തിന്റെ പ്രധാന കേന്ദ്രമായ കഞ്ഞിക്കുഴി ജംഗ്ഷനിലെ സ്‌കൈലൈൻ പേൾ (Skyline Pearl-K-RERA/PRJ/300/2020) 3 ബിഎച്ച്‌കെ പ്രീമിയം ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ. 1736 സ്‌ക്വയർ ഫീറ്റ് മുതൽ 1912 സ്‌ക്വയർ ഫീറ്റ് വരെയുള്ള വിശാലമായ 65 പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയ്‌ക്കെല്ലാം അടുത്തുള്ള കഞ്ഞിക്കുഴി ജംഗ്ഷനിലാണ് സ്‌കൈലൈൻ പേൾ. സ്വിമ്മിങ് പൂൾ, എയർ കണ്ടീഷൻ ചെയ്ത ഫിറ്റ്‌നസ് സെന്റർ, സ്പാ-മസാജ് റൂം, പൂൾ ടേബിളോടുകൂടിയ എയർ കണ്ടീഷൻ ചെയ്ത ഗെയിംസ് റൂം തുടങ്ങി ഒരു റിസോർട്ടിന് തുല്യമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ പ്രീമിയം ഡെവലപ്ഡ് പ്ലോട്ടുകൾക്കായുള്ള ഡിവിഷനായ സ്‌കൈലൈൻ ഹെക്ടേഴ്‌സിന്റെ ആദ്യ പ്രോജക്ടായ സെൻട്രൽ അവന്യൂ (Skyline Cetnral Avenue-K-RERA/PRJ/KTM/095/2023) കോട്ടയത്ത് കളത്തിപ്പടിയിലാണ് ഒരുക്കിയിട്ടുള്ളത്. RERA അംഗീകൃതമായ ഒരു ഗെയ്റ്റഡ് കമ്മ്യൂണിറ്റിയാണിത്. 4.26 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പ്രോജക്ട്, സുരക്ഷിതവും അത്യാധുനികവുമായ ഒരു കമ്മ്യൂണിറ്റി ലിവിങ് അനുഭവം പ്രദാനം ചെയ്യുന്നു. പുതുപ്പള്ളി, മാങ്ങാനം, മണർകാട്, കോട്ടയം നഗരം എന്നിവയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്നതിനാൽ അതിവേഗം മൂല്യവർധനവ് ഉറപ്പുനൽകുന്ന മികച്ചൊരു റിയൽ എസ്‌റ്റേറ്റ് നിക്ഷേപം കൂടിയാണിത്. പ്രശസ്തമായ സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയെല്ലാം ഇതിന്റെ തൊട്ടടുത്താണ്. പത്തിലധികം അമെനിറ്റീസിനൊപ്പം കോമ്പൗണ്ട് വാൾ, സെക്യൂരിറ്റി ക്യാബിൻ, ടാറിട്ട റോഡുകൾ, മനോഹരമായ ലാൻഡ്‌സ്‌കേപ്പിങ്ങ് ഇലക്ട്രിസിറ്റി, വാട്ടർ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജമാണ്. ഇവിടെ നിങ്ങളുടെ വില്ല നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിർമിക്കാം.
എറണാകുളത്ത് ലുലു മാളിലേക്ക് വെറും 15 മിനിറ്റ് ഡ്രൈവ് മാത്രമുള്ള കൂനമ്മാവിലാണ് സ്‌കൈലൈനിന്റെ രണ്ടാമത്തെ പ്രീമിയം ഡവലപ്ഡ് പ്രോജക്ടായ സ്‌കൈലൈൻ സാങ്ച്വറി (Skyline Sanctuary-K-RERA/PRJ/ERN/067/2024). നാഷണൽ ഹൈവേ 544ന് സമീപം, നിർദിഷ്ട ആറുവരി ദേശീയപാതയോട് ചേർന്ന്, പ്രമുഖ ഷോപ്പിങ് വിനോദ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം. 100% കസ്റ്റമൈസ് ചെയ്യാവുന്ന ഈ പ്രീമിയം വില്ല പ്ലോട്ടുകൾ, പൂർണമായും RERA അംഗീകൃതമാണ്. 7.76 ഏക്കറിൽ 3.91 മുതൽ 7.44 സെന്റ് വരെയുള്ള 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവ മുൻകൂട്ടി സജ്ജമാക്കിയ റെഡി ടു ബിൽഡ് പ്ലോട്ടുകളാണിവ. റെറ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്‌കൈലൈൻ ബിൽഡേഴ്‌സ് തടസങ്ങളില്ലാത്ത, വേഗത്തിലുള്ള ഡോക്യുമെന്റേഷനും ഉറപ്പുനൽകുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പ സൗകര്യങ്ങളും ലഭ്യമാണ്. സ്വിമ്മിങ് പൂൾ, മൾട്ടിപർപ്പസ് ടർഫ്, ബാഡ്മിന്റൺ കോർട്ട്, ഔട്ട്‌ഡോർ ജിം, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, ആംഫിതിയേറ്റർ, ജോഗിങ്ങ് ട്രാക്ക്, ക്ലബ്ബ് ഹൗസ് തുടങ്ങി 20 ലധികം പ്രീമിയം ലൈഫ്‌സ്‌റ്റൈൽ അമെനിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്ലോട്ടുകളുടെ ഉടമകൾക്ക് അതിൽ ഇഷ്ടപ്രകാരം വീട് നിർമ്മിക്കാം. വില്ലകൾ വാങ്ങുന്നത്രയും മുതൽമുടക്കില്ലാതെ, വില്ലകൾക്കു സമാനമായ സൗകര്യങ്ങളോടു കൂടിയ ഗെയ്റ്റഡ് കമ്യൂണിറ്റിയിൽ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് സ്‌കൈലൈൻ ഈ പ്രോജക്ടുകളിലൂടെ നൽകുന്നത്.
ലോകനിലവാരത്തിലുള്ള ഒരു വീടും ലൈഫ്‌സ്‌റ്റൈലും സ്വന്തമാക്കാനോ, ആകർഷകവും സുരക്ഷിതവുമായ റിയൽ എസ്‌റ്റേറ്റ് നിക്ഷേപത്തിനോ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്‌കൈലൈൻ ബിൽഡേഴ്‌സ് മികച്ച അവസരമാണ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും നിങ്ങൾക്കനുയോജ്യമായ പ്രോപ്പർട്ടി ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക-
ഫോൺ- +91 9745340333
വെബ്‌സൈറ്റ് - https://www.skylinebuilders.com/
Content Highlights: Wide range of premium apartments, sky villas, and developed plots across prime Kerala locations., Strategic locations in Kozhikode, Trivandrum, Kochi, Thrissur, and Kottayam with top connectivity., RERA-approved projects featuring world-class lifestyle amenities and excellent investment value., Comprehensive after-sales services including transit homes, rental, resale, homecare, and interiors.