കല്യാൺ ഹോംസ്: വിശ്വാസ്യത, നീണ്ടുനിൽക്കുന്ന മൂല്യം, രൂപകൽപനയിലെ മികവ്

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള കമ്പനിയാണ് കല്യാൺ ഹോംസ്. ക്രിസിൽ റേറ്റിങ്ങിൽ ഉയർന്ന റാങ്കിങ് നേടിയിട്ടുള്ള കല്യാൺ ഹോംസ്, കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകൾ സ്വന്തമാക്കി. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിങ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. 2011-ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഹോംസിന് തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിലായി 25 പ്രീമിയം പ്രോജക്ടുകളുണ്ട്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഉടൻ പുതിയ പ്രോജക്ടുകൾ ലോഞ്ച് ചെയ്യുന്നതാണ്.

കല്യാൺ സ്‌കൈ ഹൈ (K-RERA/PRJ/TSR/046/2026)

കല്യാൺ ഹോംസിന്റെ ന്യൂ ലോഞ്ച് പ്രോജക്ടാണ് കല്യാൺ സ്‌കൈ ഹൈ. തൃശ്ശൂരിലെ പ്രമുഖ റെസിഡൻഷ്യൽ ഹബ്ബായ ചെമ്പുക്കാവിലുള്ള ഈ പ്രോജക്ടിൽ ഏകദേശം 1.7 ഏക്കറിലായി 121 എക്‌സ്‌ക്ലൂസീവ് യൂണിറ്റുകളാണ് ഉള്ളത്. മനോഹരമായ ആകാശക്കാഴ്ചകളും ആധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രീമിയം 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് അവ. 90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി ഉയരുന്ന ഈ ഐക്കണിക് ഹൈറൈസ് പ്രോജക്ട് തൃശ്ശൂരിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറാണ്. 3.5 ലക്ഷം സ്‌ക്വയർഫീറ്റിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ട് തൃശ്ശൂരിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പ്രോജക്ടുകളുടെ കൂട്ടത്തിലും ഇടംപിടിക്കുന്നു. വടക്കുംനാഥ ക്ഷേത്രം, സ്വരാജ് റൗണ്ട് തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താവുന്ന ഗതാഗത സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്.

ടേബിൾ ടെന്നീസ്, ക്യാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾക്കായി ഇൻഡോർ ഗെയിംസ് റൂം, മിനി തിയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, സോഷ്യൽ സ്‌പെയ്‌സുകൾ, എയർകണ്ടീഷണഡ് മൾട്ടിപർപ്പസ് ഹാൾ, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, സ്റ്റീം & സോന, മസാജ് റൂം, സ്വിമ്മിങ് പൂൾ, സലൂൺ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ ക്യാമറകൾ, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി, ആർഎഫ്‌ഐഡിയുള്ള ബൂം ബാരിയർ, റൂഫ്‌ടോപ്പ് സോളാർ പവർ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, കോമൺ ഇവി ചാർജിങ് സൗകര്യം തുടങ്ങിയവയ്ക്കു പുറമേ കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കുമായി പ്രത്യേകം ടോയ്‌ലറ്റ്, ഡ്രൈവ്‌വേ പില്ലറുകളിൽ റബ്ബർ ഫെൻഡറുകൾ തുടങ്ങിയ അമനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ട്.

കല്യാൺ ഹൊറൈസൺ K-RERA/PRJ/TVM/033/2023

കല്യാൺ ഹോംസിന്റെ തിരുവനന്തപുരത്ത് വെമ്പാലവട്ടത്തുള്ള ഓൺഗോയിങ് പ്രോജക്ടാണ് കല്യാൺ ഹൊറൈസൺ. കിംസ് ഹോസ്പിറ്റലിനടുത്തുള്ള ഈ പ്രോജക്ടിൽനിന്ന് എയർപോർട്ട്, ടെക്‌നോപാർക്ക്, ലുലു മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. 100 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 2027 അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ ഇനി ഏതാനും യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കുള്ളത്.

ഹെൽത്ത് ക്ലബ്, മിനി തീയറ്റർ, എയർകണ്ടീഷൻ ചെയ്ത വർക്ക് സ്‌റ്റേഷൻ, ഗസ്റ്റ് സ്യൂട്ട്, സ്വിമ്മിങ് പൂൾ വിത്ത് ടോഡ്‌ലേഴ്‌സ് പൂൾ, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഓപ്പൺ ഹാഫ് ബാസ്‌കറ്റ്‌ബോൾ കോർട്ട്, ഓപ്പൺ ബാഡ്മിന്റൺ കോർട്ട്, ചിൽഡ്രൻസ് പ്ലേ ഏരിയ, കെയർടെയ്‌ക്കേഴ്‌സ് റൂം, കോമൺ ഇവി ചാർജിങ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജുകൾ കുറയ്ക്കുന്നതിനായി റൂഫ് ടോപ്പിൽ സോളാർ പവർ തുടങ്ങിയ അമനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.

മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് കല്യാൺ ഹൊറൈസൺ. എൻഎച്ച് ബൈപ്പാസിലേക്ക് ഈ പ്രോജക്ടിൽനിന്ന് 500 മീറ്റർ മാത്രം ദൂരമേയുള്ളൂ. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 4 കിലോമീറ്ററും പേട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് 3.9 കിലോ മീറ്ററും വേളി റെയിൽവേ സ്‌റ്റേഷനിലേക്ക് 1.2 കിലോ മീറ്ററുമാണ് ദൂരം. കേന്ദ്രീയ വിദ്യാലയ, എംജിഎം സ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, മെഡിക്കൽ കോളേജ്, ആൾ സെയ്ന്റ്‌സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കിംസ്, ലൂർദ്, അനന്തപുരി, മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയ ആശുപത്രികളും ലുലു മാളും മാൾ ഓൾ ട്രാവൻകൂർ, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവയും ഇതിന് സമീപത്താണ്.

കല്യാൺ പാരമൗണ്ട് - K-RERA/PRJ/ERN/161/2023

കല്യാൺ ഡവലപ്പേഴ്‌സിന്റെ കൊച്ചിയിലെ ഓൺഗോയിങ് പ്രോജക്ടായ കല്യാൺ പാരമൗണ്ട്, കംഫർട്ടും സ്‌റ്റൈലും കൈകോർക്കുന്ന നിർമിതിയാണ്. എറണാകുളത്ത് കലൂരിൽ 68 സെന്റിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക. 64 യൂണിറ്റുകളാണ് ആകെയുള്ളത്. 1690, 1882, 2102 സ്‌ക്വയർഫീറ്റ് വീതമാണ് അവയുടെ സെയിലബിൾ ഏരിയ. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, എയർ കണ്ടീഷൻഡ് മൾട്ടിപർപ്പസ് ഹാൾ, ടോഡ്‌ലേഴ്‌സ് പൂളോട് കൂടിയ സ്വിമ്മിങ് പൂൾ, ഡിസൈനർ എൻട്രൻസ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, കോമൺ ഇവി ചാർജിങ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജ് കുറയ്ക്കുന്നതിനായി റൂഫ് ടോപ് സോളാർ പവർ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, എൻട്രൻസിൽ ബൂം ബാരിയർ, എൻട്രൻസിലും സ്വിമ്മിങ് പൂളിലും ബയോമെട്രിക് എൻട്രി, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്. അടുത്ത വർഷം അവസാനത്തോടെ ഈ പ്രോജക്ട് ഹാൻഡ് ഓവർ ചെയ്യും.

കലൂർ സിഗ്‌നലിൽ നിന്നും വെറും 250 മീറ്റർ ദൂരമേ കല്യാൺ പാരമൗണ്ടിലേക്കുള്ളൂ. കലൂർ മെട്രോ സ്‌റ്റേഷനും നോർത്ത് റെയിൽവേ സ്‌റ്റേഷനും ഈ പ്രോജക്ടിന്റെ സമീപത്താണ്. ലിസി ആശുപത്രിയിലേക്ക് ഒരു കിലോമീറ്റർ പോലും ദൂരമില്ല. എറണാകുളം മെഡിക്കൽ സെന്റർ, റെനൈ മെഡിസിറ്റി, ശ്രീശുചീന്ദ്ര മെഡിക്കൽ മിഷൻ, മെഡിക്കൽ ട്രസ്റ്റ് തുടങ്ങിയ ആശുപത്രികളും അഞ്ച് കിലോ മീറ്റർ ദൂരത്തിനുള്ളിലാണ്. വെൽമാർട്ട്, പോത്തീസ് ഹൈപ്പർമാർക്കറ്റ്, സപ്ലൈകോ തുടങ്ങിയ സൂപ്പർ മാർക്കറ്റുകളും, പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം, പരമാര ദേവീ ക്ഷേത്രം, സെന്റ് ആന്റണീസ് നൊവേന ചർച്ച്, സെന്റ് ഫ്രാൻസിസ് ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളും സമീപത്തായുണ്ട്. ലുലു മാളിലേക്ക് 4 കിലോ മീറ്ററും സെന്റർ സ്‌ക്വയർ മാളിലേക്ക് 3.2 കിലോ മീറ്ററുമാണ് ദൂരം.

കല്യാൺ ഇൻഫിനിറ്റി - K-RERA/PRJ/TSR/062/2023

തൃശ്ശൂർ പാട്ടുരായ്ക്കലുള്ള കല്യാൺ ഹോംസിന്റെ ഓൺഗോയിങ് പ്രോജക്ടാണ് കല്യാൺ ഇൻഫിനിറ്റി. അടുത്ത വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ 75 പ്രീമിയം 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. വീഡിയോ കോൺഫറൻസിങ് സൗകര്യത്തോടു കൂടിയ സ്റ്റഡി റൂം, എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കുള്ള റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, മിനി ഫുട്‌ബോൾ ടർഫ്, ഇൻഡോർ ഗെയിംസ്, ഓപ്പൺ ഹാഫ് ബാസ്‌കറ്റ് ബോൾ കോർട്ട്, മിനി തീയേറ്റർ, ടോഡ്‌ലേഴ്‌സ് പൂളോടു കൂടിയ സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻ ചെയ്ത പാർട്ടി ഹാൾ, കെയർടെയ്‌ക്കേഴ്‌സ് റൂം, ഹെൽത്ത് ക്ലബ്, കോമൺ ഇവി ചാർജിങ് പ്രൊവിഷൻ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിസൈനർ എൻട്രൻസ് ലോബി, അപ്രൂവലിന് ആനുപാതികമായി റൂഫ്‌ടോപ് സോളാർ പവേർഡ് ഏരിയ, വീഡിയോ ഡോർ ഫോൺ, എൻട്രൻസിനും സ്വിമ്മിങ് പൂളിനും ബയോമെട്രിക് എൻട്രി, എൻട്രൻസിൽ ബൂം ബാരിയർ തുടങ്ങിയ അമനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.

കല്യാൺ ഹോംസ് ഉന്നത നിലവാരത്തിലുള്ള ബിൽഡിങ് മെറ്റീരിയലുകളും ഫിറ്റിങ്ങുകളുമാണ് എല്ലാ പ്രോജക്ടുകളുടെയും നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമാണ് അവയെല്ലാം. അതിനാൽത്തന്നെ കല്യാൺ പ്രോജക്ടുകൾ മികച്ച നിക്ഷേപം കൂടിയാണ്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 90201 55555

വെബ്‌സൈറ്റ്: www.kalyanhomes.in

Content Highlights: Backed by the promoters of Kalyan Jewellers with high CRISIL ratings and multiple awards., Kalyan Sky High in Thrissur is a 29-floor iconic high-rise featuring 3 & 4 BHK luxury apartments., Kalyan Horizon in Trivandrum offers 2 & 3 BHK units near Technopark and KIMS Hospital, completing by late 2027., Kalyan Paramount in Kaloor, Kochi offers exclusive 3 BHK apartments with hand-over next year., Kalyan Infinity in Patturaikkal, Thrissur features 75 premium 3 BHK apartments with modern amenities.