തിരുവനന്തപുരത്ത് പ്രൈം ലൊക്കേഷനുകളിൽ 13 പ്രോജക്ടുകളുമായി ഫേവറിറ്റ് ഹോംസ്

ഭവനനിർമാണരംഗത്ത് 26 വർഷത്തെ പരിചയസമ്പത്തുള്ള ഫേവറിറ്റ് ഹോംസ് ഇതിനോടകം ലോകോത്തര നിലവാരത്തിൽ നിർമിച്ചത് അഞ്ച് ദശലക്ഷം ചതുരശ്രഅടിയിലധികം റെസിഡൻഷ്യൽ സ്‌പേസ്. മികച്ച ഗുണനിലവാരത്തിനുള്ള CRISIL DA2 അംഗീകാരം നേടിയിട്ടുള്ള വളരെ ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഫേവറിറ്റ് ഹോംസ്. ഈ അനുഭവസമ്പത്താണ് ഫേവറിറ്റ് ഹോംസിന്റെ കൈമുതൽ. തലസ്ഥാനത്തെ വ്യത്യസ്ത സ്ഥലങ്ങളിൽ ഫേവറിറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തു നിലവിൽ ഏറ്റവും കൂടുതൽ പാർപ്പിടപദ്ധതികളുള്ളത് ഫേവറിറ്റ് ഹോംസിനാണ്. ഫേവറിറ്റ് ഹോംസിന്റെ 13 പാർപ്പിടപദ്ധതികളുടെ നിർമാണം നിലവിൽ തിരുവനന്തപുരത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. നിർമാണം പൂർത്തിയായ 3 പ്രോജക്ടുകളിൽ വളരെ ചുരുക്കം അപ്പാർട്ട്‌മെന്റുകൾ 0 % ജിഎസ്ടിയിൽ ഇപ്പോൾ ലഭ്യമാണ്. പകരം വയ്ക്കാനാകാത്ത സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ് നിർമാണം. അപ്പാർട്ട്‌മെന്റുകൾ വിവിധ വിലശ്രേണികളിൽ നിങ്ങൾക്ക് ലഭ്യമാകും. ഒപ്പം പദ്ധതികളുടെ ഓൺടൈം ഡെലിവറിയും ഫേവറിറ്റ് ഹോംസ് ഉറപ്പുനൽകുന്നു.

തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ് ഫേവറിറ്റ് ഹോംസിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ ഉപഭോക്താക്കളുമായി ദീർഘകാലം നിലനിൽക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപനമാണ് ഫേവറിറ്റ് ഹോംസിനുള്ളത്. ഫേവറിറ്റ് ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിർമാതാക്കളിൽ ഒന്നായി നിലനിർത്തുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. ഇതോടൊപ്പം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ് ഇടപാടുകൾ, ഉപഭോക്തൃകേന്ദ്രീകൃതമായ ഇടപെടലുകൾ എന്നിവ ഫേവറിറ്റ് ഹോംസിനെ കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രിയപ്പെട്ട ബിൽഡറാക്കി മാറ്റുന്നു.

പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി കൈമാറുന്നതിൽ മികച്ച റെക്കോഡുള്ള ഫേവറിറ്റ് ഹോംസ് മാറുന്ന കാലത്തിന് അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ് കേരളത്തിലെ മുൻനിര ബിൽഡർമാരിൽ ഒരാളായത്. തിരുവനന്തപുരത്തും ദുബായിലും ഫേവറിറ്റ് ഹോംസിന് ഓഫീസുകളുണ്ട്. ഇക്കാലയളവിൽ നിരവധി ലാൻഡ്മാർക്ക് പ്രോജക്ടുകൾ ഫേവറിറ്റ് ഹോംസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആകർഷകമായ പ്രൈസിങ് പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സുദീർഘമായ മികച്ച ബന്ധം, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂൾ, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ് ഹോംസിന്റെ മുഖമുദ്രകളാണ്. ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന ഗുണമേന്മയും വിശ്വാസ്യതയും ബ്രാൻഡ് ഉറപ്പാക്കുന്നു. ഈ മികവിന് നിരവധി അംഗീകാരങ്ങൾ ഇക്കാലയളവിൽ ഫേവറിറ്റ് ഹോംസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വപ്നതുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രിയപ്പെട്ട ചോയ്‌സായി ഫേവറിറ്റ് ഹോംസ് മാറുന്നു.

പ്രോജക്ടുകൾ

തിരുവനന്തപുരത്ത് പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫേവറിറ്റ് ഹോംസിന്റെ 13 അപ്പാർട്ട്‌മെന്റ് പദ്ധതികളിൽ മാത്രമാണ് നിലവിൽ ലഭ്യതയുള്ളത്. ഇവയിൽ മൂന്ന് പ്രോജക്ടുകൾ നിർമാണം പൂർത്തീകരിച്ചു താമസയോഗ്യമായവയാണ്. എൻഎച്ച് ബൈപ്പാസിൽ ലുലു മാളിന് സമീപമുള്ള ദി സൈബർ ബേ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, വഴുതക്കാട്ട് ഇല്ലം ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, വെൺപാലവട്ടത്ത് കിംസ് ഹോസ്പിറ്റലിന് എതിർവശത്തുള്ള ദി ലോറൽസ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ് തുടങ്ങിയവയാണ് നിർമാണം പൂർത്തിയായി താമസയോഗ്യമായ അപ്പാർട്ട്‌മെന്റുകൾ. ഇവയെല്ലാം തന്നെ ഒക്ക്യൂപെൻസി സർട്ടിഫിക്കറ്റ് ലഭ്യമായതും ജിഎസ്ടി ഇല്ലാതെ തന്നെ ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതുമാണ്. വളരെ ചുരുക്കം അപ്പാർട്ട്‌മെന്റുകൾ മാത്രമേ നിലവിൽ മേൽപറഞ്ഞ മൂന്ന് പ്രോജക്ടുകളിലും ലഭ്യമായുള്ളു.

പുതിയതായി നിർമാണം ആരംഭിച്ച അഞ്ച് പ്രോജക്ടുകൾ ഫേവറിറ്റ് ഹോംസിനുണ്ട്. വെള്ളയമ്പലത്ത് ദി പ്രൈവ് ഹൈ എൻഡ് റെസിഡൻസ്, വെൺപാലവട്ടത്തുള്ള ദി റെസിഡൻസ് ലക്ഷ്വറി റെസിഡൻസ്, മുറിഞ്ഞപാലം കലാകൗമുദി റോഡിൽ ദി വൈറ്റ് ലില്ലി ലക്ഷ്വറി റെസിഡൻസ്്, കണിയാപുരം എൻഎച്ച് 66-നു കേവലം 100 മീറ്റർമാത്രം അകലെയായുള്ള ദി സൈബർ സിറ്റി ലക്ഷ്വറി റെസിഡൻസ്, പാങ്ങപ്പാറയിലുള്ള ലാ പലാസോ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്. കൂടാതെ നിർമാണം പുരോഗമിക്കുന്ന മറ്റ് അഞ്ച് പ്രോജക്ടുകൾ കൂടി ഫേവറിറ്റ് ഹോംസിനുണ്ട്. ഉള്ളൂരിൽ ദി ഐവി എൻക്ലേവ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, യുഎസ്ടി ഗ്ലോബലിനു സമീപം കേവലം 300 മീറ്റർമാത്രം അകലെയായുള്ള ദി ടൗൺസ് വിൽ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, തിരുവനന്തപുരം എൻഎച്ച് ബൈപാസിനോട് ചേർന്ന് ടെക്‌നോപാർക്ക് മെയിൻ ഗേറ്റിന് എതിർവശത്ത് നിർമാണം പുരോഗമിക്കുന്ന ദി പാർക് വ്യൂ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, പള്ളിപ്പുറം 6 ലൈൻ നാഷണൽ ഹൈവേ 66- നു തൊട്ടടുത്തായുള്ള ദി സിലിക്കൺ ഡ്രൈവ് ലക്ഷ്വറി അപ്പാർട്ട്മെന്റ്‌സ്, 2026 സെപ്റ്റംബറിൽ നിർമാണം പൂർത്തീകരിച്ചു താക്കോൽ കൈമാറ്റം ചെയ്യപ്പെടുന്ന വഴുതക്കാട് എംപി അപ്പൻ റോഡിലുള്ള എവർ 3 & 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ് തുടങ്ങിയവയാണ് ഫേവറിറ്റ് ഹോംസിന്റെ മറ്റു വിവിധ പാർപ്പിട പദ്ധതികൾ. നഗരജീവിതത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ റെറ അംഗീകൃത പ്രോജക്ടുകളാണ് ഇവയെല്ലാം.

കൂടുതൽ വിവരങ്ങൾക്ക് -

ഫോൺ: +9198959 94000

ഇമെയിൽ: marketing@favouritehomes.com

വെബ്‌സൈറ്റ്: www.favouritehomes.com

Content Highlights: 26 years of excellence in home construction with over 5 million sq.ft. delivered, CRISIL DA2 rated builder ensuring high quality and reliability, 13 ongoing and completed prime residential projects across Thiruvananthapuram, Ready-to-occupy apartments available with 0% GST and occupancy certificates, On-time delivery and transparent business dealings backed by ISO standards