പ്രീമിയം ലിവിങ് സാധ്യമാക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടുകളുമായി ഓറെക്‌സ് ബിൽഡേഴ്‌സ്

ഷ്ടത്തോടെ താമസിക്കാൻ ഒരു വീട് എന്ന സ്വപ്‌നത്തെ മനോഹരമായ യാഥാർഥ്യമാക്കി മാറ്റുന്ന ബ്രാൻഡാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറെക്‌സ് ബിൽഡേഴ്‌സ്. കെട്ടിട നിർമാണ രംഗത്തെ വിശ്വാസ്യതയുള്ള ബിൽഡറായി പേരെടുത്ത ഓറെക്‌സ്, സുഖപ്രദവും ഫങ്ഷണലും ഭാവിയിൽ മൂല്യവർധന ഉറപ്പുള്ളതുമായ ഭവനങ്ങളാണ് ഒരുക്കുന്നത്. ആധുനികമായ ആർക്കിടെക്ചർ, പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകൾ, മികച്ച സ്‌പേഷ്യൽ പ്ലാനിങ്, കുലീനതയുള്ള ഡിസൈൻ, ഭംഗിയുള്ള ഇൻഡോർ, ക്യുറേറ്റഡായ ഔട്ട്‌ഡോർ എന്നിവ ഓറെക്‌സ് ഭവനങ്ങളുടെ മാറ്റ് കൂട്ടുന്നു. പ്രധാനമായും പ്രീമിയം റെസിസൻഷ്യൽ പ്രോജക്ടുകളാണ് ഓറെക്‌സ് നിർമിക്കുന്നത്. പ്രൈം ലോക്കേഷനുകളിൽ ഉയർന്ന ഗുണമേന്മയോടെ തലയുയർത്തി നിൽക്കുന്ന ഈ ഭവനങ്ങൾ ഉപഭോക്താക്കൾക്ക് എന്നും സുപ്പീരിയർ ലിവിങ് സമ്മാനിക്കുന്നു.

കൃത്യസമയത്ത് പ്രോജക്ടുകൾ കൈമാറ്റം ചെയ്യുന്ന ഓറക്‌സ് മികച്ച ആഫ്റ്റർ സെയ്ൽസ് സപ്പോർട്ട്, റെന്റൽ & റീസെയ്ൽ സപ്പോർട്ട്, ഇന്റീരിയർ ഡിസൈനിങ്, പ്രോപ്പർട്ടി മെയിന്റനൻസ് തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന ബിൽഡറാണ്. തൃശ്ശൂരിൽ ഓറെക്‌സ് ബിൽഡേഴ്‌സ് നിർമിക്കുന്ന പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ പരിചയപ്പെടാം.

ഓറെക്‌സ് ബ്രൂക്ക്‌സൈഡ് (K-RERA/PRJ/TSR/078/2026)

തൃശ്ശൂരിൽ എംജി റോഡിനടുത്ത് കോട്ടപ്പുറത്ത് ഓറെക്‌സ് ബിൽഡേഴ്‌സ് നിർമിക്കുന്ന പുതിയ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഓറെക്‌സ് ബ്രൂക്ക്‌സൈഡ്. 50 സെന്റിൽ നിർമിക്കുന്ന ഈ പ്രോജക്ടിൽ ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 14 നിലകളിലായി 68 യൂണിറ്റുകളാണ് ഉള്ളത്. 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ 1205, 1179, 1057 സ്‌ക്വയർ ഫീറ്റുകളിലും, 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ 1702, 1488 സ്‌ക്വയർ ഫീറ്റുകളിലും നിർമിക്കുന്നു. ആധുനിക നിലവാരത്തിലുള്ള 45 -ലധികം അമിനിറ്റീസാണ് ഈ പ്രോജക്ടിലുള്ളത്. സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, ഗസീബോ, സൺ ഡെക്കോടു കൂടിയ റൂഫ്‌ടോപ്പ് ക്ലബ് ഹൗസ്, ഓഡിയോ വിഷ്വൽ പ്രൊവിഷനുകളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഏരിയ തുടങ്ങി ജീവിതം ആസ്വാദ്യകരമാക്കുന്ന സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സൂപ്പർമാർക്കറ്റുകളും ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും സമീപത്തായുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഇവിടെ നിന്ന് എംജി റോഡിലേക്ക് 450 മീറ്ററും പൂങ്കുന്നത്തേക്ക് 800 മീറ്ററും സ്വരാജ് റൗണ്ടിലേക്ക് 1.1 മീറ്ററും ദൂരമേയുള്ളു.

ഓറെക്‌സ് ബ്രൂക്ക്‌സൈഡിലെ 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾക്ക് 79 ലക്ഷം രൂപ മുതലും 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾക്ക് 1.09 കോടി രൂപ മുതലുമാണ് വില. ഇപ്പോൾ ലോഞ്ച് ഓഫറിൽ അപ്പാർട്ട്‌മെന്റുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ഓറെക്‌സ് കാസ്‌കെയ്ഡ് സിറ്റി (K-RERA/PRJ/TSR/263/2024)

ഓറെക്‌സ് ബിൽഡേഴ്‌സിന്റെ ഓൺഗോയിങ് പ്രോജക്ടായ ഓറെക്‌സ് കാസ്‌കെയ്ഡ് സിറ്റി തൃശ്ശൂർ ചെമ്പുക്കാവിലാണ്. 32 സെന്റിൽ ഉയരുന്ന ഈ പ്രീമിയം പ്രോജക്ടിൽ 1, 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണുള്ളത്. 1 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ 649.44 സ്‌ക്വയർ ഫീറ്റിലും 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ 1158.25, 1064.79 സ്‌ക്വയർ ഫീറ്റിലും 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ 1521.42, 1644.15 സ്‌ക്വയർ ഫീറ്റിലും ഒരുക്കുന്നു. പ്രീമിയം ലിവിങ് സാധ്യമാക്കുന്ന, ലോകോത്തര നിലവാരത്തിലുള്ള അമനിറ്റീസ് ഈ പ്രോജക്ടിലും സജ്ജീകരിച്ചിട്ടുണ്ട്.

സ്വരാജ് റൗണ്ടിലേക്കും തൃശ്ശൂർ നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും എളുപ്പത്തിൽ എത്താവുന്ന ലൊക്കേഷനിലാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും അശുപത്രികളും ഷോപ്പിങ് കേന്ദ്രങ്ങളും സമീപത്തായുള്ള തികച്ചും സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്.

കൂടുതൽ വിവരങ്ങൾക്ക്

Contact : 9846507474, 9846007474

E mail : sales@aurexbuilders.com

www.aurexbuilders.com

Content Highlights: Aurex Builders offers premium, eco-friendly residential projects in prime locations of Thrissur., Aurex Brookside features 68 units of 2 and 3 BHK luxury apartments with 45+ modern amenities near MG Road, Thrissur., Aurex Cascade City in Chembukavu offers 1, 2, and 3 BHK premium apartments with world-class facilities., Comprehensive after-sales support including rental, resale, interior design, and property maintenance.