സിദ്ധി ഹോംസ്: കാലം തെളിയിച്ച വിശ്വാസം, കുടുംബങ്ങൾ തിരഞ്ഞെടുത്ത വിലാസം

ഒരു വീട് എന്നത് നാല് ചുവരുകളും മേൽക്കൂരയും മാത്രമല്ല. സ്വപ്നങ്ങളും ഓർമകളും ഉടലെടുക്കുന്ന ഇടങ്ങളും, തലമുറകൾ കൈമാറുന്ന പാരമ്പര്യവും കൂടിയാണ്. അത്തരമൊരു ജീവിതാനുഭവം സൃഷ്ടിക്കുന്ന യാത്രയിലാണ് കഴിഞ്ഞ 19 വർഷങ്ങളായി സിദ്ധി ഹോംസ്.

2007 മുതൽ തൃപ്പൂണിത്തുറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിദ്ധി ഹോംസ്, ഭവന നിർമാണ രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പരിസ്ഥിതിസൗഹൃദ നിർമാണശൈലിയുടെയും പേരായി മാറിയിരിക്കുന്നു. പ്രകൃതിയുടെ പച്ചപ്പും ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങളും സമന്വയിപ്പിച്ച് ജീവിതം കൂടുതൽ മനോഹരമാക്കുന്ന ഇടങ്ങളാണ് സിദ്ധി ഹോംസ് രൂപകൽപ്പന ചെയ്യുന്നത്.

എം.ആർ. ഷൈലന്റെയും സി. ജ്യോതിലക്ഷ്മിയുടെയും നേതൃത്വത്തിൽ മുന്നേറുന്ന സിദ്ധി ഹോംസ്, തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ശ്രദ്ധേയ ഭവനപദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. ഓരോ പ്രോജക്ടും സമയബന്ധിതമായി പൂർത്തിയാക്കുകയും ഓരോ ഉപഭോക്താവിന്റെയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ് സിദ്ധിയുടെ ഏറ്റവും വലിയ പ്രതിബദ്ധത.

ഭൂമി തിരഞ്ഞെടുക്കുന്നത് മുതൽ അവസാന ഇഷ്ടിക സ്ഥാപിക്കുന്നതു വരെ ഓരോ ഘട്ടത്തിലും സിദ്ധി ഹോംസ് പുലർത്തുന്നത് സൂക്ഷ്മതയും ഉത്തരവാദിത്വവുമാണ്. മികച്ച ലൊക്കേഷൻ, വെള്ളക്കെട്ടില്ലാത്ത പരിസരം, ഗതാഗത സൗകര്യങ്ങൾ, ഭൂചലന പ്രതിരോധ നിർമാണ രീതികൾ, ഗുണമേന്മയുള്ള നിർമാണസാമഗ്രികൾ, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ എന്നിവ ഓരോ ഭവനത്തിന്റെയും അടിത്തറയിൽ ഒളിഞ്ഞിരിക്കുന്ന സിദ്ധിയുടെ കരുതലാണ്.

ദി വുഡ്‌സ് (K-RERA/PRJ/ERN/080/2023)

പനങ്ങാടിന്റെ പച്ചപ്പിനിടയിൽ പ്രകൃതിയുമായി ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി സിദ്ധി ഹോംസ് ഒരുക്കുന്ന ലിമിറ്റഡ് എഡിഷൻ വില്ലാ കമ്മ്യൂണിറ്റിയാണ് ദി വുഡ്‌സ്. രണ്ട് ഏക്കർ വിസ്തൃതിയിലുള്ള ഈ മനോഹരമായ പദ്ധതിയിൽ 17 അതുല്യ വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ തിരക്കിൽനിന്ന് അൽപം അകന്ന്, ശുദ്ധവായുവും തെളിനീരും പച്ചപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. 5 മുതൽ 13 സെന്റ് വരെയുള്ള പ്ലോട്ടുകളിലായി 2000 മുതൽ 5000 വരെ ചതുരശ്ര അടിയിലും അതിലധികവും വിസ്തൃതിയുള്ള വില്ലകളാണ് നിർമിക്കുന്നത്.

അമനിറ്റീസ് & ഫീച്ചേഴ്‌സ് - സെൻസറി പോണ്ട്, വെതർ സെൻസേർഡ് ഗാർഡൻ, ബാർബിക്യൂ ഏരിയ, എയർകണ്ടീഷൻഡ് ജിം, മൾട്ടിപർപ്പസ് ഹാൾ, ചെസ്, ക്യാരംസ്, ബാഡ്മിന്റൺ കോർട്ട്, ഫിറ്റ്‌നസ് സ്‌റ്റേഷൻ, ട്രീ ഹൗസ്, എൽഡേഴ്‌സ് നൂക്ക്, യോഗ & മെഡിറ്റേഷൻ സ്‌പേസ്, ഇക്കോ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണ സംവിധാനം, സോളാർ പവർ ബാക്കപ്പ്, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ്, വീഡിയോ ഡോർ ഫോൺ, ഡിജിറ്റൽ ഡോർ ലോക്ക്, സിസിടിവി നിരീക്ഷണം, സ്മാർട്ട് ക്ലബ്ഹൗസ് ആക്‌സസ്, 24 മണിക്കൂർ സുരക്ഷ, പെറ്റ്‌സ് പ്ലേ ഏരിയ, ജനറേറ്റർ ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഈ ഹരിത സമൂഹത്തിന്റെ ഭാഗമാണ്.

പൃഥ്വി (K-RERA/PRJ/ERN/179/2024)

പ്രകൃതിയുടെ നന്മകളും ആധുനിക ജീവിതവും സമന്വയിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് വില്ലാ പ്രോജക്ടാണ് സിദ്ധി ഹോംസിന്റെ പൃഥ്വി. തൃപ്പൂണിത്തുറയ്ക്ക് സമീപം സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്ന ഈ പദ്ധതിയിൽ വെറും എട്ട് സിഗ്‌നേച്ചർ ലക്ഷ്വറി വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. 2250 മുതൽ 2600 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള 3 ബിഎച്ചകെ, 3 ബിഎച്ചകെ + ഓപ്ഷണൽ റൂം മോഡലുകൾ വിശാലതയും സ്വകാര്യതയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. സമാധാനവും ആഡംബരവും ഒരുപോലെ അനുഭവിക്കാനാകുന്ന ഒരു ജീവിതശൈലിയാണ് പൃഥ്വി വാഗ്ദാനം ചെയ്യുന്നത്.

അമനിറ്റീസ് & ഫീച്ചേഴ്‌സ് - ലാൻഡ്‌സ്‌കേപ്പ് ചെയ്ത പരിസരം, മികച്ച സുരക്ഷാ സംവിധാനങ്ങൾ, വീഡിയോ ഡോർ ഫോൺ, സിസിടിവി സർവെയ്‌ലൻസ്, ഗുണമേന്മയുള്ള നിർമാണ നിലവാരം, പ്രകൃതി സൗഹൃദ ഡിസൈൻ, മഴവെള്ള സംഭരണ സംവിധാനം, മികച്ച വായുസഞ്ചാരവും പ്രകാശവും ഉറപ്പാക്കുന്ന പ്ലാനിങ്, പരിസ്ഥിതി സൗഹൃദ നിർമാണരീതികൾ എന്നിവ ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്.

പ്രണവം (K-RERA/PRJ/ERN/077/2021)

2025- ൽ വിജയകരമായി ഉദ്ഘാടനം ചെയ്ത് ഭവന ഉടമകൾക്ക് കൈമാറിയ പ്രണവം, സിദ്ധി ഹോംസിന്റെ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മറ്റൊരു അടയാളമാണ്. തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങര മിനി ബൈപ്പാസിൽ സ്ഥിതിചെയ്യുന്ന ഈ പ്രീമിയം അപ്പാർട്ട്‌മെന്റ് പദ്ധതിയിൽ 49 ഭവന യൂണിറ്റുകളാണുള്ളത്. 1090 മുതൽ 1450 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള 2 ബിഎച്ചകെ, 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഒരുക്കിയിരിക്കുന്നത്.

അമനിറ്റീസ് & ഫീച്ചേഴ്‌സ് - റൂഫ്‌ടോപ്പ് ഇൻഫിനിറ്റി പൂൾ, ഹെൽത്ത് ക്ലബ്, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, റൂഫ്‌ടോപ്പ് കിഡ്‌സ് പ്ലേഏരിയ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, ആക്‌സസ് കൺട്രോൾ സിസ്റ്റം, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയ്ംസ് ഏരിയ, മനോഹരമായ എൻട്രൻസ് ലോബി, എൻട്രി ബൂം ബാരിയർ, കോമൺ ഏരിയയിൽ സോളാർ പവർ ബായ്ക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ താമസക്കാരുടെ ജീവിതത്തെ കൂടുതൽ സുഖകരമാക്കുന്നു.

ചന്ദ്രവിലാസം (K-RERA/PRJ/ERN/085/2023)

2026- ൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത സിദ്ധി ഹോംസിന്റെ മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് ചന്ദ്രവിലാസം. തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്ന ഈ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടിൽ 23 എക്‌സ്‌ക്ലൂസീവ് ഭവനങ്ങളാണുള്ളത്. 2 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ ഓപ്ഷനുകളിലായി 1351 മുതൽ 3098 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള അപ്പാർട്ട്‌മെന്റുകൾ വിശാലതയും ആഡംബരവും സമന്വയിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ പ്രൗഢിയും നഗരജീവിതത്തിന്റെ സൗകര്യങ്ങളും ഒരുമിച്ച് ആസ്വദിക്കാനാകുന്ന അപൂർവ വിലാസമാണിത്.

അമനിറ്റീസ് & ഫീച്ചേഴ്‌സ് - ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഗാർഡൻ, റൂഫ്‌ടോപ്പ് ഇൻഫിനിറ്റി പൂൾ, ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട്, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയ്ംസ് ഏരിയ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, ഇവി ചാർജിംങ് പോയിന്റുകൾ, റെയിൻ വാട്ടർ ഹാർവെസ്റ്റിങ് സംവിധാനം, വീഡിയോ ഡോർ ഫോൺ, പാസഞ്ചർ ലിഫ്റ്റ്, ബെഡ് ലിഫ്റ്റ്, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, ഭിന്നശേഷിസൗഹൃദപരമായ ആക്‌സസ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, എൻട്രി ബൂം ബാരിയർ, 24 മണിക്കൂർ സെക്യൂരിറ്റി, ജലവൈദ്യുതി ലഭ്യത, ഓൺ ഗ്രിഡ് സോളാർ സിസ്റ്റം, മെയിന്റനൻസ് ഓൺ കോൾ എന്നിവ ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.

മാൻഷൻ ബ്ലൂ (K-RERA/PRJ/ERN/024/2026)

തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത്, വടക്കേക്കോട്ട മെട്രോ സ്‌റ്റേഷന്റെ തൊട്ടരികിൽ ഉയർന്നുവരുന്ന സിദ്ധി ഹോംസിന്റെ ഇരുപതാമത് സിഗ്‌നേച്ചർ പ്രോജക്ടാണ് മാൻഷൻ ബ്ലൂ. നഗരത്തിന്റെ മികച്ച കണക്റ്റിവിറ്റിയും ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും കൈയെത്തും ദൂരത്ത് ലഭ്യമാകുന്ന ഈ പ്രീമിയം അപ്പാർട്ട്‌മെന്റ് പദ്ധതിയിൽ വെറും 39 എക്‌സ്‌ക്ലൂസീവ് ഭവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1328 മുതൽ 1927 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള 2 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ വിശാലതയും സ്വകാര്യതയും ഒരുപോലെ ഉറപ്പാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അമനിറ്റീസ് & ഫീച്ചേഴ്‌സ് - സിപിആർ സൗകര്യം, എൽഡേർലി ഫ്രണ്ട്‌ലി വാഷ്‌റൂം അപ്പാർട്‌മെന്റ്, സ്വിമ്മിങ്പൂൾ, ആധുനിക ജിംനേഷ്യം, ക്ലബ് ഹൗസ്, സ്വകാര്യ മിനി തീയറ്റർ, ലൈബ്രറി, മൾട്ടിപർപ്പസ് ഹാൾ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, ഓപ്പൺ ടെറസ് പാർട്ടി സ്‌പേസ്, ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഉദ്യാനങ്ങൾ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഇവി ചാർജിങ് പോയിന്റുകൾ, 24 മണിക്കൂർ സുരക്ഷാ സംവിധാനം, ജനറേറ്റർ ബായ്ക്കപ്പ്, സോളാർ പവർ സംവിധാനം, ഉയർന്ന നിലവാരത്തിലുള്ള ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മെട്രോ സ്‌റ്റേഷനിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയുള്ള മാൻഷൻ ബ്ലൂ, നഗരജീവിതത്തിന്റെ സൗകര്യങ്ങളും ആഡംബരജീവിതത്തിന്റെ അനുഭവങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.

കൂടുതൽ വിവരങ്ങൾക്ക്

96456 99000

sales@siddhihomes.com

Content Highlights: 19 years of excellence in eco-friendly and high-quality construction., Diverse portfolio including luxury villas (The Woods, Prithvi) and premium apartments (Pranavam, Chandravilasam, Mansion Blue)., Strategic locations in Tripunithura with modern amenities like EV charging, solar power, and smart security., Commitment to RERA-approved projects and timely delivery., New 2026 flagship project: Mansion Blue, located near Vadakkekotta Metro Station.