ഓരോ മേഖലയിലും പുരോഗതി; പത്തുലക്ഷം രൂപ വീതം നൽകുന്ന 50 ഗവേഷണ പ്രോജക്ടുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഏതു സ്ഥലത്തും എന്തുമാകാമെന്നുള്ള സമീപനമാണ് ഉണ്ടാകുന്നത്. എവിടെ എന്തൊക്കെ ആകാം എന്തൊക്കെ പാടില്ല എന്നത് ശാസ്ത്രീയമായി നിശ്ചയിച്ച് സ്ഥലമാന ആസൂത്രണത്തിന് കേരളം ഉയർന്ന പരിഗണന നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
15-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വിപുലമായ പങ്കാളിത്തത്തോടുകൂടി ജനകീയ വികസന പഠന സമ്പാദന യജ്ഞം ഏറ്റെടുക്കും. അടുത്ത അഞ്ചു വർഷത്തേക്ക് ഹ്രസ്വ കാലത്തേക്കും 25 വർഷത്തേക്ക് ദീർഘകാലാടിസ്ഥാനത്തിലും കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വികസന പഠനങ്ങളിലും മറ്റും സംസ്ഥാനത്തെ അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പ്രാദേശിക ഗവൺമെന്റുകൾ, ബഹുജന പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കും.
ഓരോ മേഖലയിലും പുരോഗതി സർക്കാർ ഏജൻസികൾ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ശരാശരി പത്തുലക്ഷം രൂപ വീതം നൽകുന്ന 50 ഗവേഷണ പ്രോജക്ടുകൾ കേരളത്തിലെ ഉന്നതവിദ്യഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകും. സ്ഥിതി വിരങ്ങളും ഇതരതെളിവുകളും സഹിതം തയാറാക്കുന്ന പ്രബന്ധങ്ങൾക്ക് പാരിതോഷികം നൽകും.
Content Highlights: sustainable development plans in budget