കുടുംബശ്രീ അംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കെ-ലിഫ്റ്റ് പദ്ധതി

ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ലക്ഷ്യമിട്ട് കെ ലിഫ്റ്റ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഒരുവര്‍ഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തി, അവരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള KLIFT (Kudumbashree Livelihood Initiative for Transformation) പദ്ധതി ലക്ഷ്യമിടുന്നത്. 

സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകള്‍, വിവിധ വായ്പാ പദ്ധതികള്‍ ഉള്‍പ്പൈടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. ഈ പദ്ധതി കുടുംബശ്രീയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനും കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും സഹായിക്കുന്ന തരത്തിലാണ് വിഭാവനംചെയ്തിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. 

കുടുംബശ്രീക്കായി 2024-25ല്‍ 265 കോടി രൂപ വകയിരുത്തും. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചുകോടി രൂപ അധികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: kerala budget 2024, kudumbashree scheme , klift project