ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ, അധികമൂല്യമുള്ള പ്രോജക്ടുകളുമായി ക്രസന്റ് ബിൽഡേഴ്‌സ്

.
.

കോഴിക്കോടിന്റെ മോസ്റ്റ് പ്രിഫേർഡ് ഹോം മെയ്‌ക്കേർസാണ് ക്രെസന്റ് ബിൽഡേഴ്‌സ്. 2002 -ൽ ഭവന നിർമാണരംഗത്ത് എത്തിയ ക്രസന്റ് ഈയിടെ 25 -മത്തെ റെസിഡൻഷ്യൽ പ്രോജക്ട് ലോഞ്ച് ചെയ്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡർമാരിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബിൽഡറാണ് ക്രെസന്റ്. ഇതുവരെ പൂർത്തിയാക്കിയ 24 റെസിഡൻഷ്യൽ പ്രോജക്റ്റുകളിലായി 20 ലക്ഷത്തിലധികം സ്‌ക്വയർ ഫീറ്റ് ലിവിംഗ് സ്‌പെയ്‌സസ് നിർമിച്ചു, അതിൽ ആയിരത്തിലധികം കുടുംബങ്ങൾ സന്തോഷപൂർവം താമസിക്കുന്നു.



ഭവനനിർമാണരംഗത്തെ രണ്ടുപതിറ്റാണ്ടിലേറെ നീളുന്ന പരിചയസമ്പന്നത്തും പാരമ്പര്യവും സുതാര്യമായ ബിസിനസ് ശൈലികളും ഇടപാടുകളിലെ ധാർമികതയും വിശ്വാസ്യതയും ഉപഭോക്തൃകേന്ദ്രീകൃതമായ സമീപനവും ക്രെസന്റിനെ വ്യത്യസ്തമാക്കുന്നു. ക്രെസന്റിന്റെ ഓരോ പ്രോജക്ടിലും സവിശേഷമായ ഡിസൈൻ, മികച്ച ക്രാഫ്റ്റ്മാൻഷിപ്പ്,  ഗുണമേന്മ എന്നിവ പ്രതിഫലിക്കുന്നു. കോഴിക്കോട്ടെ പ്രൈം ലൊക്കേഷനുകളിൽ ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലാണ് ഓരോ പ്രോജക്ടും ഇവർ ഒരുക്കുന്നത്. ഉപഭോക്താക്കൾ മുടക്കുന്ന പണത്തിന് ഏറ്റവും ഉയർന്ന മൂല്യം സമ്മാനിക്കുന്നതിലും അവരുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും ക്രെസന്റ് ബിൽഡേഴ്സ് എന്നും ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ടാണ് ക്രെസന്റ് ഭവനങ്ങൾ സുരക്ഷിതമായ നിക്ഷേപവും ജീവിക്കാൻ ഏറ്റവും അനുയോജ്യവുമായി മാറുന്നത്.

ഫ്‌ളോറിക്കൻ ക്രെസന്റ്


മലാപറമ്പിൽ പ്രൊവിൻഡൻസ് കോളജിനു സമീപം ഫ്‌ളോറിക്കൻ റോഡിലുള്ള ഫ്‌ളോറിക്കൻ ക്രെസന്റാണ് ക്രെസന്റ് ബിൽഡേർസിന്റെ 25-ാമത്തെ പ്രോജക്ട്. ശാന്തസുന്ദരമായ പശ്ചാത്തലത്തിൽ, വിശാലമായ രണ്ട് / മൂന്ന് ബെഡ്‌റൂമുകളോടുകൂടിയ 62 ലക്ഷ്വറി ഭവനങ്ങളാണ് ഈ പുതിയ പ്രോജക്ടിലുള്ളത്. കോഴിക്കോട്ടെ ഏറ്റവും മികച്ച റെസിഡൻഷ്യൽ ഏരിയായ ഫ്‌ളോറിക്കൻ ഹില്ലിൽ ഉയർന്നുവരുന്ന റെസിഡൻഷ്യൽ പ്രോജക്ട് മികച്ച ലേഔട്ട്, പ്രകൃതിസുന്ദരമായ പശ്ചാത്തലം, പ്രീമിയം ഫിനിഷസ് തുടങ്ങിയ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ്.
 
ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് സമാനതകളില്ലാത്ത ജീവിതാനുഭവമായിരിക്കും നൽകുക. ഈ പ്രോജക്ടിന്റെ മോഡേൺ ആർക്കിടെക്ചർ, മികച്ച സ്‌പെയ്‌സ് യൂട്ടിലൈസേഷൻ, പ്രൈം ലൊക്കേഷൻ, യാത്രസൗകര്യം എന്നിവ ഫ്‌ളോറിക്കൻ ക്രെസന്റിനെ കോഴിക്കോട്ടെ ഭവനാന്വേഷകരുടെ പ്രഥമ പരിഗണന അർഹിക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടാക്കി മാറ്റുന്നു.

ഡൗൺടൗൺ ക്രസന്റ്
കോഴിക്കോടിന്റെ റെസിഡൻഷ്യൽ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന തൊണ്ടയാട് ബൈപ്പാസിന് അരികിലാണ് ഡൗൺടൗൺ ക്രസന്റ് എന്ന ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ട് ഉള്ളത്. 24 നിലകളിലായി 58 യൂണിറ്റുകൾ ഉള്ള ഈ പ്രോജക്ടിൽ 2, 3 & 4 BHK അപ്പാർട്മെന്റുകൾ ലഭ്യമാണ്. റിക്രിയേഷനൽ ആക്ടിവിറ്റികളായ ജിം, യോഗ, ഇൻഡോർ ഗെയിം, സ്പാ, ഹോം തിയേറ്റർ എന്നിവയ്ക്കായി ഒരു ഫ്‌ളോർ മുഴുവനായും മാറ്റി വച്ചിരിക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ സാമിപ്യവും യാത്രാസാകര്യവും അതിവേഗം വളരുന്ന ലൊക്കേഷനും ഡിസൈനിംഗിലെ അനന്യതയും ഡൗൺടൗൺ ക്രെസെന്റിന്റെ നിക്ഷേപ സാധ്യത ഉയർത്തുന്നു.

സ്‌പെയ്‌സ് ഓൺ ഏർത്ത് ബൊട്ടാണിക്കൽ ഗാർഡൻ
കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനു സമീപത്തായി വരുന്ന ക്രസന്റിന്റെ റെസിഡൻഷ്യൽ പ്രോജക്ടാണിത്. G + 4 നിലകളിലായി മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന 31 അപ്പാർട്മെന്റുകളാണ് സ്‌പെയ്‌സ് ഓൺ ഏർത്ത് ബൊട്ടാണിക്കൽ ഗാർഡനിലുള്ളത്. 2 & 3 BHK അപ്പാർട്ട്‌മെന്റുകൾ ഇവിടെ ലഭ്യമാണ്. നഗരത്തിന്റെ എല്ലാ സാകര്യങ്ങളും ആസ്വദിക്കാൻ സാധിക്കുന്നതിനോടൊപ്പം ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പ്രോജക്ടാണ് സ്‌പെയ്‌സ് ഓൺ ഏർത്ത് ബൊട്ടാണിക്കൽ ഗാർഡൻ.

കൂടതൽ വിവരങ്ങൾക്ക്
ഫോൺ - 91 9744 999 888

Content Highlights: Kerala Property Expo 2025 Crescent Builders