നിറം, ജാതി, കുലം; അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ വേദിയിൽ, ജീവിതാനുഭവത്തിന് മാർക്കിട്ട് ആർഎൽവി രാമകൃഷ്ണൻ

#News Desk
ആർഎൽവി രാമകൃഷ്ണൻ, ആർഎൽവി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അനുഭവിച്ച ജാതിവിവേചനം പ്രമേയമായി അവതരിപ്പിച്ച സംഘനൃത്തത്തിന്റെ വിധികർത്താവായി ആർഎൽവി രാമകൃഷ്ണൻ എത്തിയപ്പോൾ
ആർഎൽവി രാമകൃഷ്ണൻ, ആർഎൽവി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അനുഭവിച്ച ജാതിവിവേചനം പ്രമേയമായി അവതരിപ്പിച്ച സംഘനൃത്തത്തിന്റെ വിധികർത്താവായി ആർഎൽവി രാമകൃഷ്ണൻ എത്തിയപ്പോൾ

നിറം, ജാതി, കുലം എന്നിവയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങളെ കൊടകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾ വേദിയിൽ സംഘനൃത്തത്തിലൂടെ അവതരിപ്പിച്ചപ്പോൾ വിധികർത്താവായി ആർഎൽവി രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ട ആർഎൽവി രാമകൃഷ്ണൻ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനത്തെത്തുടർന്ന് കഴകംജോലി ഉപേക്ഷിക്കേണ്ടിവന്ന ബി.എ. ബാലു, ഗായകൻ വേടൻ എന്നിവർ നേരിട്ട സാമൂഹിക ഒറ്റപ്പെടുത്തലും അടിച്ചമർത്തലുമാണ് നൃത്തത്തിന്റെ ഇതിവൃത്തമായത്. ജാതിവിവേചനത്തിനെതിരേയുള്ള മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുകൾ വേദിയിലുയർത്തി വിദ്യാർഥികൾ നിലപാടറിയിച്ചു. നിറഞ്ഞ കൈയടിയോടുകൂടി കാണികൾ ഇത്‌ വരവേറ്റു.

കഴകംചെയ്യുന്ന കൈകൾ വെളുത്തതാകണോയെന്ന ചോദ്യമുയർത്തി തെരുവുനാടകശൈലിയിലാണ് നൃത്തരൂപം ചിട്ടപ്പെടുത്തിയതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ജ്യോതിഷ് തെക്കേടത്താണ് വരികൾ ചിട്ടപ്പെടുത്തിയത്. അരുൺ നമ്പലത്ത് പരിശീലനം. ആർഎൽവി രാമകൃഷ്ണൻ വിധികർത്താവായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ വിദ്യാർഥിനികൾ പറഞ്ഞു.

Content Highlights: Kodakara Govt. Girls` HSS students perform a powerful dance highlighting discrimination based on caste.