മാര്‍ഗംകളിയുടെ പൊരുളും പെരുമയും; കലോത്സവകാല പ്രസക്തിയും
കോട്ടയം, തൃശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് മാർഗംകളി. കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റുമായി പന്ത്രണ്ടുപേരടങ്ങുന്ന ഒരു സംഘം നർത്തകിമാർ നൃത്തമവതരിപ്പിക്കുന്നതാണിത്. കലോത്സവത്തിലും മാർഗംകളിക്ക് കാഴ്ചക്കാർ ഏറെയാണ്. മാർഗംകളിയുടെ വേഷവിധാനത്തെകുറിച്ചും പാട്ട് പാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും പരിശീലകൻ തന്നെ പറയുന്നു.