മംഗലംകളി; നൃത്തം പഠിക്കാത്തവർക്കും കളിക്കാം, മാവില, മലവേട്ടുവക്കാരുടെ കല്യാണങ്ങളിൽ സ്ഥിരം

കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തിൽ പ്രദർശനം എന്ന രീതിയിലായിരുന്നു മം​ഗലംകളി അവതരിപ്പിച്ചത്. എന്നാൽ ഈ വർഷം അതൊരു മത്സര ഇനമാണ്. മാവില, മലവേട്ടുവ വിഭാ​ഗത്തിൽപ്പെടുന്നവരുടെ നൃത്തമാണ് മം​ഗലംകളി. വിവാഹത്തിനും ഋതുമതിയാകുമ്പോഴും കാതുകുത്തിനും ​ഏഴാം മാസം ഗർഭിണിയാകുമ്പോഴുമെല്ലാം നടത്തുന്ന കല്യാണങ്ങളിൽ കളിക്കുന്നത്. ഇരുവിഭാ​ഗത്തിന്റെയും മം​ഗലംകളികൾ തമ്മിൽ പാട്ടിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും അവതരണമെല്ലാം സമാനമാണ്. നൃത്തം പഠിക്കാത്തവർക്കും മം​ഗലംകളി പഠിച്ചെടുക്കാം. എന്താണ് മം​ഗലംകളിയെന്ന് പരിചയപ്പെടുത്തുകയാണ് നാല് ടീമുമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ പരിശീലകൻ റംഷി പട്ടുവ. 
 

Content Highlights: Mangalamkali: tribal Wedding Dance at kerala school kalolsavam 2025