ജനിച്ചനാള്‍ മുതല്‍ കണ്ടുവളര്‍ന്ന കലാരൂപം; ഇരുളനൃത്തം കളിക്കാൻ അവർക്കെന്തിന് പരിശീലനം?

സംസ്ഥാന കലോത്സവവേദിയിൽ ആദ്യമായി ഗോത്രകലാരൂപങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അത് വലിയ അംഗീകാരവും മാറ്റങ്ങളുടെ തുടക്കവുമാവുകയാണ്. ജന്മനാ കണ്ടും കേട്ടും പഠിച്ച തങ്ങളുടെ പരമ്പരഗത കലാരൂപമായ ഇരുളനൃത്തം വേദിയിലാടുക എന്നത് അട്ടപ്പാടിയിലെ ഷോളയൂർ ട്രൈബൽ സ്കൂളിലെ വിദ്യാര്‍ഥികൾക്ക് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. കലോത്സവത്തിന് വേണ്ടി ഒന്നും പഠിക്കേണ്ടിയും വന്നിട്ടില്ല. രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഈ നൃത്തരൂപം. കുട്ടികൾക്ക് വേദിയോടുള്ള പേടി മാറ്റുക, വേദിയിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കുക എന്നത് മാത്രമായിരുന്നു പരിശീലകരുടെ കർത്തവ്യം. ഇരുളനൃത്തത്തിൽ പങ്കെടുത്തവരിൽ പലരും ആദ്യമായി കലോത്സവത്തിൽ മത്സരിക്കാനെത്തിയതായിരുന്നു. അത് തന്നെയായിരുന്നു അവരുടെ സന്തോഷവും. 

Content Highlights: Irulanritham, tribal dance Debut at Kerala Kalolsavam 2025