കസേര പിടിച്ചിടാന്‍പോലും കലോത്സവവേദിയില്‍ കയറിയിട്ടില്ല- ആസിഫ് അലി

തിരുവനന്തപുരം: പഠിക്കുന്ന കാലത്ത് ഒരു കസേര പിടിച്ചിടാന്‍ പോലും കലോത്സവവേദിയില്‍ കയറിയിട്ടില്ലെന്ന് നടന്‍ ആസിഫ് അലി . സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനചടങ്ങില്‍ അതിഥികളായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ സംസാരിക്കാനും കഴിഞ്ഞിട്ടില്ലെന്നും ആസിഫ് പറഞ്ഞു. ഇതെല്ലാം സിനിമ തന്ന വലിയ ഭാഗ്യമാണ്. ഈ സ്‌കൂള്‍കാലഘട്ടം കഴിയുമ്പോള്‍ ഈ കലയില്‍ നിന്ന് അകന്നു പോകരുത്. ഒരിക്കലും കലയെ കൈവിടരുത്. ജീവിതം മുഴുവന്‍ കലകൂടെ വവേണം. അതിന്റെ പേരില്‍ വേണം അറിയപ്പൊന്‍', ആസിഫ് അലി പറഞ്ഞു. ഈ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും പ്രോത്സാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്കും ആസിഫ് അലി നന്ദിയും അറിയിച്ചു .
വിജയികള്‍ക്ക് രേഖാചിത്രം സൗജന്യമായി കാണാം
ഈ വര്‍ഷത്തെ വിജയികളായ തൃശൂര്‍ ജില്ലയിലെ മത്സരാര്‍ഥികള്‍ക്ക് തന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രം സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കുമെന്നും ആസിഫ് അലി പറഞ്ഞു. ഇതിന് നിര്‍മാതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.
Content Highlights: Asif ali at closing ceremony of school kalolsavam 2025