രാഹുലിന് അഞ്ചാം ഐപിഎല്‍ സെഞ്ചുറി, കോലിയെയും മറികടന്നു; ഗുജറാത്തിന് ലക്ഷ്യം 200

സെഞ്ചുറി തികച്ച കെ.എല്‍.രാഹുല്‍ |ഫോട്ടോ:AFP
സെഞ്ചുറി തികച്ച കെ.എല്‍.രാഹുല്‍ |ഫോട്ടോ:AFP

ന്യൂഡല്‍ഹി: കെ.എല്‍.രാഹുല്‍ ഐപിഎല്ലിലെ തന്റെ അഞ്ചാം സെഞ്ചുറി കരസ്ഥമാക്കിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 200 റണ്‍ വിജയലക്ഷ്യം. ട്വന്റി 20യില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന വിരാട് കോലിയുടെ പേരിലുള്ള റെക്കോഡും രാഹുല്‍ മറികടന്നു.

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിന്റെ പിന്തുണയില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 അടിച്ചു. 65 പന്തില്‍നിന്ന് രാഹുല്‍ പുറത്താകാതെ 14 ഫോറുകളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയില്‍ 112 റണ്‍സ് നേടി. അഭിഷേക് പോറെല്‍ 30 ഉം ക്യാപ്റ്റന്‍ അകസര്‍ പട്ടേല്‍ 25 റണ്‍സും നേടി. 21 റണ്ണടിച്ച് ട്രിസ്റ്റന്‍ സ്റ്റബ്‌സ് പുറത്താകെത നിന്നു. രാഹുലിനൊപ്പം ഓപ്പണറായി എത്തിയ ഡുപ്ലെസിസിന് അഞ്ച് റണ്‍സ് മാത്രമേ നേടാനായുള്ളൂ.

പ്ലേ ഓഫ് സാധ്യതയ്ക്കായി ഡല്‍ഹിക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഗുജറാത്ത് പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.


 

Content Highlights: Delhi Capitals vs Gujarat Titans LIVE Scorecard