ഐ.പി.എല്‍ ഫൈനലില്‍ കളിക്കാനിറങ്ങി, പുതിയ റെക്കോഡ് സ്ഥാപിച്ച് ധോനി

Photo: AFP
Photo: AFP

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി. 250 ഐ.പി.എല്‍ മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് ധോനി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ ധോനിയുടെ 250-ാം ഐ.പി.എല്‍. മത്സരമാണ്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുറമേ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് ടീമിനുവേണ്ടിയും ധോനി കളിച്ചിട്ടുണ്ട്. ഇതുവരെ ഐ.പി.എല്ലില്‍ 5082 റണ്‍സെടുത്ത ധോനി 24 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 39.09 ആണ് ബാറ്റിങ് ശരാശരി. 

നായകനായി ധോനി നാല് തവണയാണ് ഐ.പി.എല്‍. കിരീടമുയര്‍ത്തിയത്. അതെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 10 തവണയാണ് ധോനി ഫൈനലിലെത്തിച്ചത്. ആകെ 11 തവണ ധോനി ഫൈനല്‍ കളിച്ചു.

Content Highlights: dhoni becomes the first player to play 250 games in ipl