IFFK 2023: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഡിസംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ടെടുപ്പ്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം വെള്ളിയാഴ്ച വൈകിട്ടത്തെ സമാപന സമ്മേളനത്തിൽ സമ്മാനിക്കും
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.
സിനിമകളും കോഡുകളും:
- Achilles - IC001
- Agra - IC002
- All The Silence - IC003
- Evil Does Not Exist - IC004
- Family - IC005
- Power Alley - IC006
- Prison In The Andes - IC007
- Sermon To The Birds IC008
- Southern Storm IC009
- Sunday - IC01
- Thadavu - IC011
- The Snowstorm - IC012
- Totem - IC013
- Whispers Of The Fire And Water - IC014
Content Highlights: iffk 2023, voting for best movie, 28th iffk movies