ചലച്ചിത്രമേളയിലെ മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ഷെഡ്യൂളിൽ മാറ്റം. കൺട്രി ഫോക്കസ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ മാറ്റി പകരം മറ്റു മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുത്തുകയാണെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.
ക്യൂബയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്തവണത്തെ കൺട്രി ഫോക്കസിൽ വരുന്നത്. നേരത്തേ തീരുമാനിച്ചിരുന്ന സിറ്റി ഇൻ റെഡ്, മാർട്ടി ദി ഐ ഓഫ് ദി കാനറി, വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ് എന്നീ ചിത്രങ്ങൾക്ക് പകരം ഇൻ എ സെർട്ടൻ വേ , ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്, ടൈൽസ് ഓഫ് അനദർ ഡേ എന്നിവയാകും പ്രദർശിപ്പിക്കുക.
ആദ്യം തീരുമാനിച്ചിരുന്ന ചിത്രങ്ങൾക്ക് പകരം പ്രദർശിപ്പിക്കുന്നതും ക്യൂബൻ ചിത്രങ്ങൾ തന്നെയാണെന്നും നേരത്തേ സമീപിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് സിനിമകൾ മാറ്റേണ്ടിവന്നതെന്നും അക്കാദമി അധികൃതർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: iffk 2023, change in cuban movies schedule