റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; ഇന്ത്യൻ ക്യാമ്പ് വിട്ട് താരം

നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ് സിങ് അന്തരിച്ചു. കാൻസർ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരളിനെ ബാധിച്ച അർബുദം നാലാം സ്റ്റേജിലായിരുന്നു. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന റിങ്കു ടീം ക്യാമ്പ് വിട്ടു.
അടുത്തിടെ പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് റിങ്കു ടീം വിട്ടിരുന്നു. പിതാവിനെ കണ്ട് തിരിച്ചെത്തിയ താരം സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഫീൽഡിങ്ങിനും ഇറങ്ങി.
റിങ്കുവിന്റെ കരിയറിൽ പ്രധാന പങ്കുവഹിച്ചയാളാണ് പിതാവ് ഖൻചന്ദ്ര സിങ്. അലിഗഡിൽ എൽപിജി സിലിണ്ടർ വിതരണക്കാരനായിരുന്ന അദ്ദേഹം കടുത്ത സാമ്പത്തിക പരിമിതികൾക്കിടെയാണ് റിങ്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങൾ ചെയ്തിരുന്നത്. റിങ്കു ഇന്ത്യൻ ടീമിൽ എത്തിയ ശേഷവും അദ്ദേഹം ഗ്യാസ് സിലിണ്ടർ വിതരണം തുടർന്നിരുന്നു.
Content Highlights: Indian cricketer Rinku Singh's father, Khanchandra Singh, has passed away., He was undergoing treatment for stage-four liver cancer., Rinku Singh has left the Indian team's World Cup squad camp following the news., Khanchandra Singh, an LPG cylinder distributor, was a key support in Rinku's career.