ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്

ന്യൂഡല്‍ഹി: ജൂണില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തിങ്കളാഴ്ച പുതിയ ജേഴ്‌സിയുടെ പ്രഖ്യാപനം നടത്തിയത്.
'വി' ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌സുമാണ് ജേഴ്‌സിയിലുള്ളത്. കഴുത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള സ്‌ട്രൈപ്പുകളുമുണ്ട്. ജേഴ്‌സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്‌സിന് മുകളില്‍ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതല്‍ സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈനായും ജേഴ്‌സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.
ഇന്ത്യയുടെ ലോകകപ്പ് സംഘത്തെ ഈയടുത്താണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 15-അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ശിവം ദുബൈ എന്നിവര്‍ ഇടംപിടിച്ചിരുന്നു. ടീമിനെ രോഹിത് നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
Content Highlights: Team Indias T20 World Cup jersey revealed