ലോകകപ്പുകളുടെ ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായി കോലി

Photo: AP
Photo: AP

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്തെത്തി.

46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്.

45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.  

Content Highlights: Virat Kohli become 2nd leading run-getter in World Cup history