ചാമ്പ്യൻസ് ട്രോഫി; സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കിവീസിന് ബാറ്റിങ്

ന്യൂസിലന്‍ഡ് താരങ്ങള്‍ | AFP
ന്യൂസിലന്‍ഡ് താരങ്ങള്‍ | AFP

ലഹോർ: ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന്യൂസിലൻ‌ഡിന് ബാറ്റിങ്. ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ വിജയികൾ ഫൈനലിൽ ഇന്ത്യയെ നേരിടും. 

ഉച്ചയ്ക്ക് 2.30 മുതൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിൽ റൺ ഒഴുകിയ പിച്ചാണിത്. ആദ്യം ബാറ്റുചെയ്യുമ്പോഴുള്ള ശരാശരി സ്കോർ 316 ആണ്. ഇരു ടീമുകളും പ്രാഥമികഘട്ടത്തിൽ ഈ പിച്ചിൽ കളിച്ചിട്ടില്ല.

തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക ബാറ്റിങ് മികവിലാണ് ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായി സെമിയിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴകാരണം മുടങ്ങിയെങ്കിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസം ടീമിനുണ്ടാകും. മിച്ചൽ സാന്റ്‌നറുടെ കീഴിൽ ഇറങ്ങുന്ന കിവീസ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് 44 റൺസിന് തോറ്റിരുന്നു.

Content Highlights: icc champions trophy semi new zealand south africa