ആരോഗ്യപരിപാലന രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയോടെ ലൈഫ്ലൈൻ ക്ലിനിക്കുകൾ

ഉയര്‍ന്ന ഗുണമേന്മയുള്ളതും രോഗീകേന്ദ്രീകൃതവും എവിഡന്‍സ് ബെയ്സ്ഡുമായ സേവനങ്ങള്‍, ഇന്ത്യയിലും ദുബായിലും ഷാര്‍ജയിലും ലഭ്യമാക്കുന്ന ക്ലിനിക്കുകളുടെ ശൃംഖലയാണ് ലൈഫ്ലൈന് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്. ലൈഫ്ലൈനിന്റെ കേരളത്തിലെ ആശുപത്രിയിലെയും ദുബായിലെ ക്ലിനിക്കുകളിലെയും സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പരിചയസമ്പന്നരായ ഡോക്ടര്‍മാരും നഴ്സുമാരും അനുബന്ധ മേഖലകളിലെ ജീവനക്കാരും അടങ്ങുന്ന അതിവിദഗ്ധരായ ടീമാണ്. വിജയകരമായ ഐവിഎഫ് ചികിത്സക്ക് ഏറെ പ്രശസ്തമാണ് പത്തനംതിട്ട ജില്ലയിലുള്ള ലൈഫ്ലൈന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. പ്രഗത്ഭ ഗൈനക്കോളജിസ്റ്റും ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. എസ് പാപ്പച്ചനാണ് കേരളത്തിലെ ലൈഫ്ലൈന് ഹോസ്പിറ്റലിന്റെ തലവന്‍.
കരാമയിലെ ലൈഫ്ലൈന് ക്ലിനിക്ക് 2021 ഡിസംബറിലാണ് സ്ഥാപിതമായത്. ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റും എംബ്രിയോളജിസ്റ്റുമായ ഡോ. മാത്യു പാപ്പച്ചനാണ് യുഎഇയിലെ ലൈഫ്ലൈന് ക്ലിനിക്കുകളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയി പ്രവര്‍ത്തിക്കുന്നത്. യുഎഇയില്‍ ലൈഫ്ലൈന് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലുള്ള മറ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഷാര്‍ജയിലെ റോളയിലും അബു ഷഗാരയിലുമാണ്.
ക്ലിനിക്കല്‍ സര്‍വീസുകള്‍
ഫാമിലി മെഡിസിന്, ഇന്റേണല്‍ മെഡിസിന്, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, സൈക്യാട്രി, സൈക്കോളജി, ഓര്‍ത്തോപീഡിക്സ്, ഫിസിയോതെറപ്പി, പള്‍മനോളജി, ഡെന്റിസ്ട്രി എന്നീ വിഭാഗങ്ങളില്‍ ക്ലിനിക്കല്‍ സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്. ഇതിനു പുറമേ ഫാര്‍മസി, ലബോറട്ടറി, റേഡിയോളജി സര്‍വീസുകളും ഉണ്ട്. രോഗികളുടെ ആരോഗ്യവും സ്വാസ്ഥ്യവും മുന്‍നിര്‍ത്തി വിവിധ ഹെല്‍ത്ത് ചെക്കപ്പുകളും ഹെല്‍ത്ത് സ്ക്രീനിംഗ്, വെല്‍നസ് പാക്കേജുകളും ലഭ്യമാക്കുന്നു. ലൈഫ്ലൈന് ക്ലിനിക്കുകളെ ഈ റീജിയനിലെ പ്രമുഖ ഇന്‍ഷുറന്‍സ് ശൃംഖലകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു ആരോഗ്യപരിപാലന സ്ഥാപനം എന്ന നിലയില്‍ വൈദ്യശാസ്ത്രപരമായ മികവിനും രോഗികളുടെ സുരക്ഷയ്ക്കും ഉയര്‍ന്ന മുന്‍ഗണന നല്‍കിക്കൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള പരിചരണം നല്കുന്നതില് എന്നും വ്യാപൃതമാണ് ലൈഫ്ലൈന് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ - +971 43343263
ഇമെയില്‍ - info@lifelineuae.ae
വെബ്സൈറ്റ് - www.lifelineuae.ae
Content Highlights: health expo 2022, lifeline clinic, health, healthcare sector