ഡോ.വിവേക് പോള്‍ വിതയത്തില്‍

ഡോ.വിവേക് പോള്‍ വിതയത്തില്‍
ഡോ.വിവേക് പോള്‍ വിതയത്തില്‍

ഡയറക്ടര്‍ ആന്‍ഡ് കണ്‍സള്‍ട്ടന്റ്, യാനവുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് യാന ഐവിഎഫ് സെന്റേഴ്സ്

ഇന്ത്യയില്‍ വന്ധ്യതാ ചികിത്സാ രംഗത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വിവേക് പോള്‍ വിതയത്തില്‍. നിരവധി ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊടുത്തിട്ടുള്ള ഡോ.വിവേക് പോള്‍, വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട്, പല തവണ ഐവിഎഫ് ചികിത്സയില്‍ പരാജയപ്പെട്ടവരെ പോലും പേരന്റ്ഹുഡിലേക്ക് എത്തിച്ചു. 

ഹിസ്റ്ററോകോപ്പി ശസ്ത്രക്രിയകള്‍, പുരുഷ വന്ധ്യതാചികിത്സ, റെക്കറന്റ് ഐവിഎഫ് ഫെയിലിയര്‍, എന്‍ഡോമെട്രിയോസിസ് ചികിത്സ തുടങ്ങിയവയില്‍ വിദഗ്ധനാണ് അദ്ദേഹം. വന്ധ്യത - ലാപറോസ്‌കോപ്പി ചികിത്സകളിലെ ഏറ്റവും പുതിയ സമ്പ്രദായങ്ങള്‍, യാനയിലെ ചികിത്സാശൈലികളുമായി സമന്വയിപ്പിച്ചുകൊണ്ട് ഓരോ രോഗിക്കും അവരുടെ ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് ഏറ്റവും അനുയോജ്യമായ ചികിത്സ അദ്ദേഹം വിജയകരമായി നല്‍കുന്നു.  
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റായി കരിയര്‍ ആരംഭിച്ച ഡോ.വിവേക് സിഎംസി വെല്ലൂരില്‍ റിപ്രൊഡക്ടീവ് മെഡിസിനില്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്‍ഡിവിജുവലൈസ് പേഷ്യന്റ് ഫോര്‍ ഐവിഎഫ്, ഒപ്റ്റിമൈസേഷന്‍ ഓഫ് ട്രീറ്റ്മെന്റ്, ഡയഗ്‌നോസ്റ്റിക് എന്‍ഡോസ്‌കോപ്പി, മൈക്രോ TESA എന്നിവ അദ്ദേഹം ചെയ്യുന്ന പ്രധാന പ്രൊസീജിയറുകള്‍ ആണ്.
 

Content Highlights: Dr Vivek Paul Vithayathil Kerala Health Expo 2022