സുരാജും ചാക്കോച്ചനും ഒരുമിക്കുന്ന ഗര്‍ര്‍ര്‍...; ഒരുക്കുന്നത് എസ്രയുടെ സംവിധായകന്‍

-
-

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഗർർർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെയ് കെ ആണ്. പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ ത്രില്ലർ ചിത്രം 'എസ്ര'യിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ആളാണ് ജയ് കെ.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം പേരിൽ തന്നെ കൗതുകമുണർത്തുകയാണ്. മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരാണെന്ന് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്.

സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെട്ട 'എസ്ര' ബോക്സ് ഓഫീസിൽ വിജയം കണ്ട ചിത്രമായിരുന്നു. പൃഥ്വിരാജിന് പുറമേ ടൊവീനോ, പ്രിയ ആനന്ദ്, സുജിത് ശങ്കർ, സുദേവ് നായർ, വിജയരാഘവൻ, പ്രതാപ് പോത്തൻ, ബാബു ആൻറണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു

Content Highlights : Suraj Venjaramoodu Kunchacko Boban New movie Grrr directed by Jay K

Content Highlights: