ഫോഡനും മഗ്വയറും അർണോൾഡുമില്ല; ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് വെള്ളിയാഴ്ച പരിശീലകൻ തോമസ് ടുഹേൽ പ്രഖ്യാപിച്ചത്. മുൻനിര താരങ്ങളായ ഹാരി മഗ്വയർ, ഫിൽ ഫോഡൻ, അലക്‌സാണ്ടർ അർണോൾഡ് തുടങ്ങിയവർക്ക് ടീമിലിടം നേടാനായില്ല.
ഹാരി കെയ്ൻ, മാർക്കസ് റാഷ്‌ഫോർഡ്, ബുക്കായോ സാക്ക തുടങ്ങിയവർ മുന്നേറ്റ നിരയിലുണ്ട്. അതേസമയം ചെൽസി സ്‌ട്രൈക്കർ കോൾ പാമറിനെയും ഫിൽ ഫോഡനെയും ഒഴിവാക്കി. ജൂഡ് ബെല്ലിങ്ങാം, ജോർദാൻ ഹെൻഡേഴ്‌സൺ, ഡെക്ലൻ റൈസ് എന്നിവരടങ്ങുന്നതാണ് മധ്യനിര. പ്രതിരോധനിരയിൽ ഹാരി മഗ്വയറും ട്രന്റ്-അലക്‌സാണ്ടർ അർണോൾഡ്, ലൂക്ക് ഷാ എന്നിവരില്ല. റീസെ ജെയിംസ്, ജോൺ സ്‌റ്റോൺസ് എന്നിവരാണ് പ്രധാന ഡിഫൻഡർമാർ.
ലോകകപ്പിൽ ഗ്രൂപ്പ് എല്ലിലാണ് ഇംഗ്ലണ്ട്. ക്രൊയേഷ്യ, ഘാന, പനാമ ടീമുകളാണ് ഗ്രൂപ്പിലെ മറ്റുള്ളവർ. ജൂൺ 17 ന് ക്രൊയേഷ്യയുമായാണ് ആദ്യ മത്സരം.
It’s official. Your #ThreeLions players heading to the @FIFAWorldCup! 🏆 pic.twitter.com/lqsDBYSP4X
— England (@England) May 22, 2026
ഇംഗ്ലണ്ട് ടീം
ഗോൾകീപ്പർമാർ: ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ഡീൻ ഹെൻഡേഴ്സൺ (ക്രിസ്റ്റൽ പാലസ്), ജെയിംസ് ട്രാഫോർഡ് (മാഞ്ചെസ്റ്റർ സിറ്റി)
ഡിഫൻഡർമാർ: റീസെ ജെയിംസ് (ചെൽസി), എസ്രി കോൺസ (ആസ്റ്റൺ വില്ല), ജാരെൽ ക്വാൻസ (ബയർ ലെവർകൂസൻ), ജോൺ സ്റ്റോൺസ് (മാഞ്ചെസ്റ്റർ സിറ്റി), മാർക്ക് ഗെയ് (മാഞ്ചെസ്റ്റർ സിറ്റി), ഡാൻ ബേൺ (ന്യൂകാസിൽ), നിക്കോ ഓ റെയിലി (മാഞ്ചെസ്റ്റർ സിറ്റി), ജെഡ് സ്പെൻസ് (ടോട്ടൻഹാം), ടിനോ ലിവ്രമെന്റോ (ന്യൂകാസിൽ).
മിഡ്ഫീൽഡർമാർ: ഡെക്ലൻ റൈസ് (ആഴ്സനൽ), എലിയട്ട് ആൻഡേഴ്സൺ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), കോബി മൈനു (മാഞ്ചെസ്റ്റർ യുണൈറ്റഡ്), ജോർദാൻ ഹെൻഡേഴ്സൺ (ബ്രെന്റ്ഫോർഡ്), മോർഗൻ റോജേഴ്സ് (ആസ്റ്റൺ വില്ല), ജൂഡ് ബെല്ലിങ്ങാം (റിയൽ മാഡ്രിഡ്), എസെ (ആഴ്സനൽ).
ഫോർവേഡ്സ്: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), ഇവാൻ ടോണി (അൽ-അഹ്ലി), ഒലി വാറ്റ്കിൻസ് (ആസ്റ്റൺ വില്ല), ബുക്കായോ സാക്ക (ആഴ്സനൽ), മാർക്കസ് റാഷ്ഫോർഡ് (ബാഴ്സലോണ), ആന്റണി ഗോർഡൻ (ന്യൂകാസിൽ), നോനി മഡ്യൂകെ (ആഴ്സനൽ)
Content Highlights: Thomas Tuchel announces 26-man England squad for 2026 World Cup, Major exclusions include Phil Foden, Harry Maguire, and Trent Alexander-Arnold, Harry Kane and Jude Bellingham lead the squad, England drawn in Group L with Croatia, Ghana, and Panama, Tournament campaign begins against Croatia on June 17, 2026