ഖത്തറില്‍ താരങ്ങള്‍ 'അല്‍ റിഹ്‌ല' തട്ടും, ലോകകപ്പിനുള്ള ഫുട്‌ബോള്‍ പുറത്തിറക്കി അഡിഡാസ്

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനുള്ള ഫുട്‌ബോള്‍ ഡിസൈന്‍ പുറത്തിറക്കി അഡിഡാസ്. അല്‍ റിഹ്‌ല എന്നാണ് പന്തിന്റെ പേര്. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് ഫുട്‌ബോള്‍ അഡിഡാസ് പുറത്തിറക്കിയത്.
അല്‍ റിഹ്‌ല എന്നത് അറബി വാക്കാണ്. യാത്ര എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഖത്തറിന്റെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പന്ത് നിര്‍മിച്ചിരിക്കുന്നത്.
ആധുനിക ഫുട്‌ബോളില്‍ കളിയുടെ വേഗം വര്‍ധിക്കുന്നതിനാല്‍ പന്തിന്റെ വേഗവും കൃത്യതയും സ്ഥിരതയും നിര്‍ണായകമാണെന്ന് അഡിഡാസ് ഡിസൈന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്‌ക ലോഫല്‍മന്‍ അറിയിച്ചു.
അഡിഡാസ് പന്തിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനായും ഷോറൂമുകള്‍ മുഖേനയും പന്തുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം. തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പിനുള്ള പന്ത് ഒരുക്കുന്നത്.
Content Highlights: Adidas unveil 'fastest in flight' World Cup match ball Al Rihla for Qatar 2022