സിപിഎമ്മിന് കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍, സാധ്യത ആർക്ക്

കൊല്ലം: ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി ജയരാജന്‍, സി.എന്‍.മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വരും. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്കും പുതിയ ആള്‍ വരേണ്ടതുണ്ട്. ഈ മൂന്ന് ജില്ലകളിലും സെക്രട്ടേറിയേറ്റ് ചേര്‍ന്നതിന് ശേഷമായിരിക്കും സെക്രട്ടറിമാരുടെ കാര്യത്തില്‍ തീരുമാനമാവുക.
കണ്ണൂര്‍ ജില്ലയില്‍ എംവി ജയരാജന്‍ സ്ഥാനമൊഴിയുന്നതോടെ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പിക്കപ്പെടുന്നത് മുന്‍ എംഎല്‍എ കൂടിയായ ടിവി രാജേഷിനാണ്. ജില്ലാ സെക്രട്ടേറിയേറ്റില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നേക്കും. ടിവി രാജേഷ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയില്‍ അംഗമാണ്. സംസ്ഥാന സമിതി അംഗമായ പി. ശശിയുടെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനിടയുണ്ട്.
എറണാകുളം ജില്ലയിലാകട്ടെ സി.എന്‍.മോഹനന് പകരമായി കൊച്ചി മേയറായ എം അനില്‍ കുമാറിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. അദ്ദേഹത്തെ കൂടാതെ സംസ്ഥാന സമിതി അംഗമായ എസ്.സതീഷിന്‍റെ പേരും ഈ സ്ഥാനത്തേക്ക് നിർദേശിക്കപ്പെടാനിടയുണ്ട്.
കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണന്‍, ടിആര്‍. രഘുനാഥ്, പികെ ഹരികുമാര്‍ എന്നിവര്‍ക്കാണ് കോട്ടയം ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന ടി.ആര്‍. രഘുനാഥിനെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
Content Highlights: CPIM Kannur, Ernakulam, and Kottayam new district leaders