ഗുസ്തിയില്‍ രവി ദഹിയക്കും നവീനും വിനേഷിനും സ്വര്‍ണം, പൂജയ്ക്ക് വെങ്കലം

Ravi Dahiya | Photo: twitter.com/KirenRijiju
Ravi Dahiya | Photo: twitter.com/KirenRijiju

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ചയും ഇന്ത്യയ്ക്ക് അഭിമാനമായി ഗുസ്തി താരങ്ങള്‍. മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യ നേടിയത്.

പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രവി ദഹിയയും 57 കിലോഗ്രാം വിഭാഗത്തില്‍ നവീനും വനിതകളുടെ 63 കിലോഗ്രാമില്‍ വിനേഷ് ഫോര്‍ഗാട്ടും സ്വര്‍ണം നേടി. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ പൂജ ഗെഹ് ലോട്ട് വെങ്കലം നേടി.

Content Highlights: Ravi Dahiya, Vinesh win wrestling Gold in Commonwealth Games 2022