ലോണ്‍ ബോളില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം, പുരുഷ വിഭാഗത്തില്‍ വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ലോണ്‍ ബോളില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഉത്തര അയര്‍ലന്‍ഡിനോട് തോല്‍വി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു.
സുനില്‍ ബഹദൂര്‍ (ലീഡ്), നവ്‌നീത് സിങ് (സെക്കന്‍ഡ്), ചന്ദന്‍ കുമാര്‍ സിങ് (തേഡ്), ദിനേശ് കുമാര്‍ (സ്‌കിപ്) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഫൈനലില്‍ അയര്‍ലന്‍ഡ് ഇന്ത്യയെ 18-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബോളില്‍ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്.
വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് ചരിത്രം കുറിച്ചിരുന്നു. ലോണ്‍ ബോളില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്. വനിതകള്‍ക്ക് പിന്നാലെ പുരുഷന്മാരും മെഡല്‍ നേടിയതോടെ ഇന്ത്യ ലോണ്‍ ബോളില്‍ ആധിപത്യം സ്ഥാപിക്കുകയാണ്.
Content Highlights: cwg2022, commonwealth games 2022, lawn ball, lawn ball indian team, india in lawn ball, sports