ബാഡ്മിന്റണില്‍ ഇന്ത്യന്‍ ആധിപത്യം; പുരുഷ ഡബിള്‍സിലും സ്വര്‍ണം

Photo: AFP
Photo: AFP

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ആധിപത്യം. പുരുഷ ഡബിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടി സഖ്യത്തിന് സ്വര്‍ണം. 

ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍-സീന്‍ വെന്‍ഡി സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. സ്‌കോര്‍: 21-15, 21-13. ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരേ ഒന്ന് പൊരുതാന്‍ പോലുമായില്ല. 

രണ്ട് സെറ്റുകളിലും അനായാസ വിജയമാണ് ഇന്ത്യ നേടിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടുന്ന 21-ാം സ്വര്‍ണ മെഡലാണിത്. ഇന്ന് ബാഡ്മിന്റണില്‍ നിന്ന് മാത്രമായി ഇന്ത്യ നേടുന്ന മൂന്നാം മെഡലും. നേരത്തേ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു. 

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചിരാഗ്-സായ്‌രാജ് സഖ്യം വെള്ളി നേടിയിരുന്നു.

Content Highlights: cwg2022, commonwealth games 2022, satwik sairaj chirag shetty, badminton, sports news, sports