കോമണ്‍വെല്‍ത്ത് ഗെയിംസ്; സിന്ധുവും ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍

Photo: AP
Photo: AP

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍.

രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു മാലദ്വീപിന്റെ ഫാത്തിമത് നബാഹ അബ്ദുള്‍ റസാഖിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-4, 21-11) തകര്‍ത്താണ് അവസാന 16-ല്‍ എത്തിയത്.

അതേസമയം ഉഗാണ്ടയുടെ ഡാനിയല്‍ വനാഗാലിയയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു ശ്രീകാന്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും. സ്‌കോര്‍: 21-9, 21-9.

Content Highlights: commonwealth games 2022 PV Sindhu and Kidambi Srikanth advances to singles Round of 16