കോമണ്‍വെല്‍ത്ത് ഗെയിംസ്: സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെയ്ക്ക് വെള്ളി. പുരുഷന്മാരുടെ 300 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് രണ്ടാം സ്ഥാനം നേടി. ദേശീയ റെക്കോഡോടെയാണ് താരം വെള്ളി മെഡല്‍ നേടിയത്.
8:11.20 മിനിറ്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. കെനിയയുടെ അബ്രഹാം കിബിവോട്ട് മത്സരത്തില്‍ സ്വര്‍ണം നേടി. 8:11.15 മിനിറ്റില്‍ താരം ഒന്നാമതെത്തി. നേരിയ വ്യത്യാസത്തിനാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണം നഷ്ടമായത്. കെനിയയുടെ തന്നെ അമോസ് സെറെം വെങ്കലം നേടി.
സാബ്ലെയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2019-ല്‍ ദോഹയില്‍ വെച്ച് നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സാബ്ലെ വെള്ളി മെഡല്‍ നേടിയിരുന്നു.
Content Highlights: cwg2022, commonwealth games 2022, avinash sable, steeple chase, 300 meter steeple chase