മെഡല്‍ പ്രതീക്ഷിച്ചിരുന്നു, സ്വര്‍ണവും വെള്ളിയും ഇന്ത്യക്കുലഭിച്ചതില്‍ സന്തോഷം- അബ്ദുള്ളയുടെ കുടുംബം

കോഴിക്കോട്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് ലഭിച്ചതില്‍ സന്തോഷമെന്നും അബ്ദുള്ള അബൂബക്കറിന്റെ കുടുംബം. സ്വര്‍ണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, ഒപ്പം മത്സരിച്ച മലയാളി താരത്തിനുതന്നെ സ്വര്‍ണം ലഭിച്ചതില്‍ സന്തോഷമെന്നും അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.
മെഡല്‍ ലഭിക്കുമെന്ന് അബ്ദുള്ള പ്രതീക്ഷ പങ്കുവെച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. മകന്‍ ഒരുകാലത്ത് ഒളിമ്പിക്‌സ് മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്‌സില്‍ മെഡല്‍കിട്ടാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കുടുംബം പ്രതികരിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ 17.02 മീറ്റര്‍ ചാടി മലയാളിയായ അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടിയിരുന്നു. തന്റെ അഞ്ചാം ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കര്‍ 17.02 മീറ്റര്‍ കണ്ടെത്തിയത്.
Content Highlights: Abdulla Aboobacker's family responds on his victory