ചിരകിയ തേങ്ങയുണ്ടോ? ക്രിസ്മസിനുണ്ടാക്കാൻ ഇതാ ഒരുഗ്രൻ കോക്കനട്ട് സ്നോബോൾ

ആവശ്യമായ സാധനങ്ങൾ:
തേങ്ങ ചിരകിയത് : മൂന്ന് കപ്പ്
കണ്ടൻസ്ഡ് മിൽക്ക് : ഒരു കപ്പ്
വാനില എസ്സൻസ് : ഒരു ടീസ്പൂൺ
ഉപ്പ് : ഒരു നുള്ള്
പഞ്ചസാര പൊടിച്ചത് : അര കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ, രണ്ടുകപ്പ് ചിരകിയ തേങ്ങ, കണ്ടൻസ്ഡ് മിൽക്ക്, വാനില എസ്സൻസ്, ഉപ്പ്, പഞ്ചസാര എന്നിവയെടുക്കുക.
നന്നായി മൃദുവാകുന്നതുവരെ ഇവ ഇളക്കി യോജിപ്പിക്കണം.
ഈ കൂട്ടിൽനിന്ന് കുറേശ്ശെയെടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക.
ഇനി ഓരോ ഉരുളയും ബാക്കിയുള്ള തേങ്ങയിൽ ഒപ്പിയെടുക്കുക.
ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനുശേഷം ഉപയോഗിക്കാം. കോക്കനട്ട് സ്നോബോൾ റെഡി.
ചിരകിയ തേങ്ങയ്ക്ക് പകരം കോക്കനട്ട് ഫ്ളേക്സ് കടയിൽനിന്ന് വാങ്ങിയാലും മതി.
Content Highlights: Make delicious Coconut Snowballs for Christmas! A super easy, no-bake sweet treat with condensed milk. Get the recipe now!