ക്രിസ്റ്റി നാളെ മുതല്‍ തീയേറ്ററുകളില്‍

Christy Movie
Christy Movie

മാത്യൂസ്, മാളവിക തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രം വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലര്‍, വീഡിയോ സോങ് എന്നിവയെല്ലാം ഏറെ പ്രതീക്ഷയോടെയായിരുന്നു സോഷ്യല്‍ മീഡിയ വരവേറ്റത്. നവാഗതനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 

ഭീഷ്മ പര്‍വം പ്രേമം ആനന്ദം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകന്‍. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ - ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.മാര്‍ക്കറ്റിങ് - ഹുവൈസ് മാക്‌സോ.

Content Highlights: Christy movie to release on January 16 Malavika Mohan Mathews